നിങ്ങളുടെ ആധാര്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് അറിയാന്‍...
ബയോമെട്രിക് വിവരങ്ങള്‍ അടക്കം ഒരു വ്യക്തിയുടെ സ്വകാര്യത പൂര്‍ണമായും ഉള്‍പ്പെടുന്ന രേഖയാണ് ആധാര്‍
ബയോമെട്രിക് വിവരങ്ങള്‍ അടക്കം ഒരു വ്യക്തിയുടെ സ്വകാര്യത പൂര്‍ണമായും ഉള്‍പ്പെടുന്ന രേഖയാണ് ആധാര്‍. നിസാരമെന്ന് തോന്നുമെങ്കിലും ആധാര്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിലപ്പോള്‍ ഊഹിക്കുന്നതിനുമപ്പുറമാകും. അതുകൊണ്ട് തന്നെ നിങ്ങളുടെ ആധാര്‍ സുരക്ഷിതമാക്കാന്‍ യുഐഡിഎഐ തന്നെ ഒരു വഴിയൊരുക്കിയിട്ടുണ്ട്. നിശ്ചിതകാലയളവിനുള്ളില്‍ നിങ്ങളുടെ ആധാര്‍ എവിടെയെങ്കിലും നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഇത്ര മാത്രം ചെയ്താല്‍ മതി.
ആദ്യം https://resident.uidai.gov.in/notification-aadhaar എന്ന ലിങ്കില്‍ പ്രവേശിക്കുകയാണ് വേണ്ടത്.
തുടര്‍ന്ന് നിങ്ങളുടെ ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും നല്‍കുക
ആധാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ഫോണ്‍ നമ്പറിലേക്ക് ആ സമയം ഒരു ഒടിപി കോഡ് ലഭിക്കും
ഈ ഒടിപി കോഡ് നല്‍കി മുന്നോട്ട് പോകുക
തുടര്‍ന്ന് വരുന്ന പേജില്‍ choose the period of information, number of transactions എന്ന ഓപ്ഷനുകള്‍ കാണാം
ഏതു കാലയളവിനുള്ളിലെ വിവരങ്ങളാണ് അറിയേണ്ടതെന്ന് രേഖപ്പെടുത്തിയാല്‍ ഇക്കാലയളവിനുള്ളില്‍ ആധാര്‍ നമ്പര്‍ ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് കൃത്യമായി അറിയാന്‍ കഴിയും. എന്നാല്‍ ആരാണ് നിങ്ങളുടെ ആധാര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതെന്ന് അറിയാന്‍ കഴിയില്ല. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാനുള്ള സൌകര്യം ഇതിലുണ്ട്. പിന്നീട് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഇത് അണ്‍ലോക്ക് ചെയ്യാനും കഴിയും.