റഷ്യന്‍ കമ്പനി ഐആര്‍എയുമായി ബന്ധമുള്ള അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് പിന്‍വലിച്ചു
ഐആര്‍എ സാമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പരസ്യങ്ങളും ഉപയോഗിച്ചിരുന്നു. ഐആര്‍എ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അമേരിക്ക നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
റഷ്യന്‍ കമ്പനിയായ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയുമായി ബന്ധമുള്ള 135 അക്കൗണ്ടുകളും 138 പേജുകളും ഫേസ്ബുക്ക് പിന്‍വലിച്ചു. ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിക്ക് റഷ്യന്‍ ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
ഫേസ്ബുക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനും സ്വാധീനിക്കാനും ഇന്റലിജന്‍സ് റിസര്‍ച്ച് ഏജന്‍സിക്ക് വ്യാജ അക്കൗണ്ടുകളുടെ വലിയ ഒരു ശൃംഖല തന്നെയുണ്ട്. 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഈ അക്കൗണ്ടുകളും പേജുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഫേസ്ബുക്ക് മുഖ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ അലക്‌സ് സ്റ്റാമോസ് പ്രസ്താവനയില്‍ പറഞ്ഞു.
നടപടി അക്കൗണ്ടുകളിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്ലല്ല പകരം ഐആര്‍എയുടെ നിയന്ത്രണത്തിലായത് കൊണ്ടാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 70 ഫേസ്ബുക്ക് അക്കൗണ്ടുകളും 65 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നത്, പ്രത്യേകിച്ച് റഷ്യയുടെ അയല്‍ രാജ്യങ്ങളായ ഉക്രയ്ന്‍, ഉസ്‌ബെക്കിസ്ഥാന്‍, അസര്‍ബൈജാന്‍ എന്നീരാജ്യങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
ഐആര്‍എ സാമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പരസ്യങ്ങളും ഉപയോഗിച്ചിരുന്നു. ഐആര്‍എ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അമേരിക്ക നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഫേസ്ബുക്കില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് നടപടിയെടുത്തിരിക്കുന്നത്.