ഐഫോണ്‍ 8 ഇങ്ങനെയായിരിക്കും; വിസ്‍മയിപ്പിക്കുന്ന പ്രത്യേതകള്‍

Update: 2018-05-30 06:30 GMT
Editor : Alwyn K Jose
ഐഫോണ്‍ 8 ഇങ്ങനെയായിരിക്കും; വിസ്‍മയിപ്പിക്കുന്ന പ്രത്യേതകള്‍
Advertising

ഐഫോണ്‍ പത്താം വാര്‍ഷികത്തില്‍ ആരാധകര്‍ക്കായി കരുതിവെച്ചിരിക്കുന്ന വിസ്‍മയത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആകാശത്തോളം ഉയരുകയാണ്.

ഐഫോണ്‍ 7 വിപണിയില്‍ എത്തിയിട്ട് ഒരു മാസം ആകുന്നതേയുള്ളു. അപ്പോഴേക്കും ഐഫോണ്‍ പത്താം വാര്‍ഷികത്തില്‍ ആരാധകര്‍ക്കായി കരുതിവെച്ചിരിക്കുന്ന വിസ്‍മയത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആകാശത്തോളം ഉയരുകയാണ്. മുഴുവനായും ഗ്ലാസില്‍ ആയിരിക്കും ഐഫോണ്‍ 8 എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടിനു പകരം മൂന്നു വേരിയന്റുകളിലായാണ് ഐഫോണ്‍ 8 ന്റെ അവതാരപ്പിറവി. മെറ്റല്‍ പുറംചട്ടക്ക് പകരം മുഴുവനായും ഗ്ലാസിലായിരിക്കും ഐഫോണ്‍ 8 ന്റെ രൂപകല്‍പനയെന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഡിസ്‍പ്ലേ വലുപ്പമാണെങ്കില്‍ 4.7 ഇഞ്ച്, 5 ഇഞ്ച്, 5.5 ഇഞ്ച് എന്നിങ്ങനെയായിരിക്കുമെന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ മൂന്നു വേരിയന്റുകളും ഗ്ലാസില്‍ തന്നെ ആയിരിക്കും. നിലവിലെ ഐഫോണുകളുടെ രൂപകല്‍പനയെ മൊത്തമായും പൊളിച്ചെഴുതുന്ന തരത്തിലായിരിക്കും ഈ സുന്ദരന്റെ വരവ്. ഗ്ലാസില്‍ കര്‍വ് അരികുകളോടുള്ള OLED ഡിസ്‍പ്ലേ ആയിരിക്കും ഇതിലൊരു വേരിയന്റിലുണ്ടാകുക. സാംസങിന്റെ എഡ്ജ് സീരീസിലുള്ള സ്‍മാര്‍ട്ട്ഫോണുകളുടെ രൂപകല്‍പനയോട് സാമ്യമുള്ള രീതിയിലായിരിക്കുമിത്. മറ്റു രണ്ടു വേരിയന്റുകളില്‍ സ്‍പോട്ട് എല്‍സിഡി ഡിസ്‍പ്ലേ ആയിരിക്കുമുണ്ടാകുക. ഹോം ബട്ടന്‍ പൂര്‍ണമായും ഒഴിവാക്കി, ഡിസ്‍പ്ലേയിലേക്ക് സമന്വയിപ്പിക്കുയായിരിക്കും ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഫോണിന്റെ എല്‍സിഡി ഡിസ്‍പ്ലേയില്‍ നിന്നു OLED ഡിസ്‍പ്ലേയിലേക്കുള്ള കൂടുമാറ്റം കൂടിയായിരിക്കും ന്യൂജന്‍ ഫോണിലുണ്ടാകുക. വയര്‍ലെസ് ചാര്‍ജിങ് സംവിധാനമായിരിക്കും മറ്റൊരു വിപ്ലവകരമായ പ്രത്യേകത.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News