വട്ട്സ്ആപ് വീഡിയോ ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍

Update: 2018-05-30 11:48 GMT
Editor : admin
വട്ട്സ്ആപ് വീഡിയോ ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍
Advertising

പ്രതിദിനം 50 മില്യണ്‍ മിനുട്ടാണ് ഇന്ത്യക്കാര്‍ വാട്ട്സ്ആപ് വീഡിയോവില്‍ ചെലവിടുന്നത്.  കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ് വീഡിയോ കോള്‍

വാട്ട്സ്ആപ് വീഡിയോ ഉപയോഗിക്കുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍. പ്രതിദിനം 50 മില്യണ്‍ മിനുട്ടാണ് ഇന്ത്യക്കാര്‍ വാട്ട്സ്ആപ് വീഡിയോവില്‍ ചെലവിടുന്നത്. കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ് വീഡിയോ കോള്‍ അവതരിപ്പിച്ചത്. ഇന്ത്യയിലായിരുന്നു തുടക്കം. പിന്നെ ആഗോളതലത്തിലേക്ക് സേവനം വ്യാപകമാക്കുകയും ചെയ്തു. ആഗോളതലത്തില്‍ പ്രതിദിനം 340 മില്യണ്‍ മിനുട്ടാണ് വീഡിയോ കോളിനായി വിനിയോഗിക്കപ്പെടുന്നത്. 55 മില്യണ്‍ വിഡിയോ കോളുകളാണ് ഒരു ദിവസം നടക്കുന്നതെന്നും വാട്ട്സ്ആപ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതിമാസം കണക്ക് എടുക്കുകയാണെങ്കില്‍ 200 മില്യണ്‍ സജീവ ഉപയോക്താക്കളാണ് വാട്ട്സ്ആപിന് നിലവിലുള്ളത്. വീഡിയോ കോള്‍ സവിശേഷതയോടെ സ്കൈപ്പുമായും ഡുവോയുമായും കൊന്പ് കോര്‍ക്കാനാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ് ശ്രമിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News