8 കോടി 70 ലക്ഷം പേരുടെ വിവരങ്ങള്‍ അനലിറ്റികയുമായി പങ്കുവെച്ചു; ചോര്‍ച്ച സമ്മതിച്ച് ഫേസ്ബുക്ക്

Update: 2018-05-30 06:18 GMT
Editor : Jaisy
8 കോടി 70 ലക്ഷം പേരുടെ വിവരങ്ങള്‍ അനലിറ്റികയുമായി പങ്കുവെച്ചു; ചോര്‍ച്ച സമ്മതിച്ച് ഫേസ്ബുക്ക്
Advertising

ഫേസ്ബുക്ക് ചീഫ് ടെക്നോളജി ഓഫീസറാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്

8 കോടി 70 ലക്ഷം പേരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റികയുമായി പങ്കുവെച്ചതായി ഫേസ്ബുക്ക്. ഫേസ്ബുക്ക് ചീഫ് ടെക്നോളജി ഓഫീസറാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. സ്വകാര്യത പങ്കുവെക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചുവരികയാണെന്നും ഫേസ്ബുക്ക് അറിയിച്ചു.

നേരത്തേ പുറത്തുവന്നതിനേക്കാള്‍ ഇരട്ടിയിലധികം പേരുടെ വിവരങ്ങള്‍ പങ്കുവെച്ചതായാണ് ഇപ്പോള്‍ ഫേസ്ബുക്ക് തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 11ന് കമ്പനി സിഇഒ മാര്‍ക് സുകര്‍ബര്‍ഗ് യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകാനിരിക്കെയാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്

. ഇതാദ്യമായാണ് സുകര്‍ബര്‍ഗിന് കോണ്‍ഗ്രസിന് മുന്നില്‍ ഇത്തരത്തില്‍ വിശദീകരണം നല്‍കേണ്ടി വരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായാണ് കേംബ്രിഡ്ജ് അനലിറ്റിക ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News