മുന്നറിയിപ്പ്! പ്ലേസ്റ്റോറിലെ 104 ആപുകള്‍ ആ‍ഡ്‍വെയറും, മാല്‍വെയറുമാണെന്ന്, ഫോണിലെത്തിയാല്‍ അപകടം

Update: 2018-05-31 23:58 GMT
Editor : admin
മുന്നറിയിപ്പ്! പ്ലേസ്റ്റോറിലെ 104 ആപുകള്‍ ആ‍ഡ്‍വെയറും, മാല്‍വെയറുമാണെന്ന്, ഫോണിലെത്തിയാല്‍ അപകടം
Advertising

പ്ലേസ്റ്റോറില്‍ നിന്നും ആപുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്പോള്‍ രണ്ട് വട്ടം പരിശോധിക്കുക. അവ യഥാര്‍ഥ ആപുകള്‍ തന്നെയല്ലെ ഉറപ്പ് വരുത്തുക

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 104 ആപുകളില്‍ ആഡ്‍വെയര്‍, മാല്‍വെയര്‍, സ്പൈവെയര്‍ തുടങ്ങിയ അപകടരമായ വൈറസുകളുടെ സ്വഭാവത്തോടുകൂടിയുള്ളതാണെന്ന് സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്. ഈ ആപുകള്‍ ഫോണിലോ ടാബിലൊ എത്തിയാലുടന്‍ മറ്റ് ആപുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോടൊപ്പം, ഫോണിലെ വിലപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാരിലേക്ക് ചോര്‍ത്തി നല്‍കും.

പ്ലേസ്റ്റോറിലെ 104 ആന്‍ഡ്രോയ്‍ഡ് ആപുകള്‍ Android.Spy.277 മാല്‍വെയര്‍ അടങ്ങിയതാണെന്ന് സെക്യൂരിറ്റി റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ആന്റി വൈറസ് നിര‍മ്മാതാവായ ഡോ. വെബ് കണ്ടെത്തി. പ്ലേസ്റ്റോറില്‍ ലഭ്യമായ ഈ ആപുകള്‍ മറ്റ് ആപുകളിലേക്ക് കൂടി മാല്‍വെയര്‍ വ്യാപിപ്പിക്കാന്‍ പ്രാപ്തിയുള്ളതാണ്. ഇതില്‍ പല മാല്‍വെയര്‍ ബാധിച്ച ആപുകള്‍ ഫോണില്‍ സ്വയം തന്നെ ‍ഡൌണ്‍ലോഡ് ആകും. അധിക മാല്‍വെയര്‍ ആപുകളും പ്രശസ്തമായ മറ്റ് ആപുകളുടെയും ഗെയിമുകളുടേയും രൂപത്തിലാണ് സ്റ്റോറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒറിജിനലാണെന്ന് കരുതി ഇവ ഡൌണ്‍ലോഡ് ചെയ്യുന്നതോട് കൂടി ഫോണും നിങ്ങളും അപകടത്തില്‍ പെടും.

ലൈവ് വാള്‍പേപ്പര്‍, ഫോട്ടോ എഡിറ്റിങ്, ഗെയിം, മെസേജിങ് തുടങ്ങി വിവിധ തരത്തിലുള്ള ആപുകളുടെ രൂപത്തില്‍ മാല്‍വെയറുകള്‍ പ്ലേസ്റ്റോറില്‍ വിലസുന്നുണ്ട്.
ഡോ. വെബും ടീമും കണ്ടെത്തിയ ഈ അപായ ആപുകള്‍ ഇതുവരെ 3.2 മില്ല്യണ്‍ ആളുകള്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്.

മാല്‍വെയര്‍ ഫോണിലെത്തിയാലുടന്‍ IMEI കോഡ്, ഗൂഗിള്‍ ഇമെയില്‍ അഡ്രസ്, ഗുഗിള്‍ ക്ലൌഡ് മെസേജിങ് ഐഡി, നെറ്റ്‍വര്‍ക് വിവരങ്ങള്‍, തുടങ്ങി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കും. അതോടോപ്പം മറ്റ് ആപുകളെ കൂടി മാല്‍വെയര്‍ ബാധ പകര്‍ന്ന് നല്‍കാനുള്ള അ‍ഡ്മന്‍ അനുമതി കൂടി ഈ മാല്‍വെയര്‍ ആപുകള്‍ക്കുണ്ട്. ഈ അപകടകാരികള്‍ ബാക്ക്ഗ്രൌണ്ട് ജോലികള്‍ കൂടി ചെയ്യുന്നവയാണ്. ഉടമ അറിയാതെ ആപുകള്‍ ഡൌണ്‍ലോഡ് ചെയ്യുക, വെബ്സൈറ്റില്‍ ബ്രൌസ് ചെയ്യുക, ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ അയക്കുക തുടങ്ങിയ പണി കൂടി ഈ ആപുകള്‍ ചെയ്യും.

ഡോ. വെബും ടീമും കണ്ടെത്തിയ അപകടകരമായ ആപുകളുടെ ലിസ്റ്റാണ് താഴെ. ഇവ ഏതെങ്കിലും നിങ്ങളുടെ ഫോണിലുണ്ടോ എന്ന് ചെക്ക് ചെയ്യൂ, ഉടന്‍ നശിപ്പിക്കൂ.

  1. com.true.icaller
  2. com.appstorenew.topappvn
  3. com.easyandroid.free.ios6
  4. com.entertainmentphotoedior.photoeffect
  5. lockscreenios8.loveslockios.com.myapplication
  6. com.livewallpaper.christmaswallpaper
  7. com.entertainment.drumsetpro
  8. com.entertainment.nocrop.nocropvideo
  9. com.entertainment.fastandslowmotionvideotool
  10. com.sticker.wangcats
  11. com.chuthuphap.xinchu2016
  12. smartapps.cameraselfie.camerachristmas
  13. com.ultils.scanwifi
  14. com.entertainmenttrinhduyet.coccocnhanhnhat
  15. com.entertainment.malmath.apps.mm
  16. com.newyear2016.framestickertet
  17. com.entertainment.audio.crossdjfree
  18. com.igallery.styleiphone
  19. com.crazystudio.mms7.imessager
  20. smartapps.music.nhactet
  21. com.styleios.phonebookios9
  22. com.battery.repairbattery
  23. com.golauncher.ip
  24. com.photo.entertainment.blurphotoeffect.photoeffect
  25. com.irec.recoder
  26. com.Jewel.pro2016
  27. com.tones.ip.ring
  28. com.entertainment.phone.speedbooster
  29. com.noelphoto.stickerchristmas2016
  30. smartapps.smstet.tinnhantet2016
  31. com.styleios9.lockscreenchristmas2016
  32. com.stickerphoto.catwangs
  33. com.ultils.frontcamera
  34. com.phaotet.phaono2
  35. com.video.videoplayer
  36. com.entertainment.mypianophone.pianomagic
  37. com.entertainment.vhscamcorder
  38. com.o2yc.xmas
  39. smartapps.musictet.nhacxuan
  40. com.inote.iphones6
  41. christmas.dhbkhn.smartapps.christmas
  42. com.bobby.carrothd
  43. om.entertainment.camera.fisheyepro
  44. com.entertainment.simplemind
  45. com.icall.phonebook.io
  46. com.entertainment.photo.photoeditoreffect
  47. com.editphoto.makecdcover
  48. com.tv.ontivivideo
  49. smartapps.giaixam.gieoquedaunam
  50. com.ultils.frontcamera
  51. com.applock.lockscreenos9v4
  52. com.beauty.camera.os
  53. com.igallery.iphotos
  54. com.calculator.dailycalories
  55. com.os7.launcher.theme
  56. com.trong.duoihinhbatchu.chucmungnammoi
  57. com.apppro.phonebookios9
  58. com.icamera.phone6s.os
  59. com.entertainment.video.reversevideo
  60. com.entertainment.photoeditor.photoeffect
  61. com.appvv.meme
  62. com.newyear.haitetnew
  63. com.classic.redballhd
  64. com.entertainmentmusic.musicplayer.styleiphoneios
  65. com.camera.ios8.style
  66. com.countdown.countdownnewyear2016
  67. com.photographic.iphonecamera
  68. com.contactstyle.phonebookstyleofios9
  69. com.entertainment.blurphotobackground.photoeffect.cameraeditor.photoeffect
  70. com.color.christmas.xmas
  71. com.bottle.picinpiccamera
  72. com.entertainment.videocollagemaker
  73. com.wallpaper.wallpaperxmasandnewyear2016
  74. com.ultils.lockapp.smslock
  75. com.apppro.phonebookios9
  76. com.entertainment.myguitar.guitarpro
  77. com.sticker.stickerframetet2016
  78. com.bd.android.kmlauncher
  79. com.entertainment.batterysaver.batterydoctor
  80. com.trong.jumpy.gamehaynhatquadat
  81. com.entertainmentphotocollageeditor
  82. smartapps.smsgiangsinh.christmas2016
  83. smartapps.musicchristmas.christmasmusichot
  84. com.golauncher.ip
  85. com.applock.lockscreenos9v4
  86. com.imessenger.ios
  87. com.livewall.paper.xmas
  88. com.main.windows.wlauncher.os.wp
  89. com.entertainmentlaunchpad.launchpadultimate
  90. com.fsoft.matchespuzzle
  91. com.entertainment.photodat.image.imageblur
  92. com.videoeditor.instashot
  93. com.entertainment.hi.controls
  94. com.icontrol.style.os
  95. smartapps.zing.video.hot
  96. com.photo.entertainment.photoblur.forinstasquare
  97. com.entertainment.livewallpaperchristmas
  98. com.entertainment.tivionline
  99. com.iphoto.os
  100. com.tool.batterychecker
  101. com.photo.multiphotoblur
  102. smartapps.nhactet.nhacdjtet
  103. com.runliketroll.troll
  104. com.jinx.metalslug.contra

Tags:    

Writer - admin

contributor

Editor - admin

contributor

Similar News