4ജി വേഗതയുമായി റിലയന്‍സ് ജിയോഫൈ; വിലയും പ്ലാനുകളും

Update: 2018-06-01 18:21 GMT
Editor : Alwyn K Jose
4ജി വേഗതയുമായി റിലയന്‍സ് ജിയോഫൈ; വിലയും പ്ലാനുകളും
Advertising

ഇന്റര്‍നെറ്റ് വേഗതയില്‍ സ്വപ്‍നതുല്യമായ വാഗ്ദാനങ്ങളുമായാണ് റിയലന്‍സ് ജിയോ 4ജി നെറ്റ്‍വര്‍ക്ക് എത്തുന്നത്.

ഇന്റര്‍നെറ്റ് വേഗതയില്‍ സ്വപ്‍നതുല്യമായ വാഗ്ദാനങ്ങളുമായാണ് റിയലന്‍സ് ജിയോ 4ജി നെറ്റ്‍വര്‍ക്ക് എത്തുന്നത്. ഔദ്യോഗിക ഉത്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ജിയോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. വമ്പന്‍ ഓഫറുകളായാണ് ജിയോ എത്തുന്നത്. പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടായ 'ജിയോഫൈ 2' സ്വന്തമാക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനമാണ് റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്. മറ്റു ടെലികോം കമ്പനികളുടെ അടിവേരിളക്കുന്ന തരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ എതിരാളികള്‍ക്കും നിരക്ക് കുറക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍.

റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍ നിന്ന് 2,899 രൂപ നല്‍കി 'ജിയോഫൈ 2' വാങ്ങാനാകും. ചെറിയൊരു കീചെയിന്റെ വലുപ്പമുള്ള ഗാഡ്ജറ്റാണ് 'ജിയോഫൈ 2'. സൗജന്യ ജിയോ സിം കാര്‍ഡ്, 90 ദിവസത്തേക്ക് സൗജന്യ പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ് സൗകര്യം, എച്ച്ഡി വോയ്‌സ് കോളിങ് തുടങ്ങിയവയൊക്കെയാണ് ജിയോഫൈ 2 സ്വന്തമാക്കിയാല്‍ ഉപഭോക്താവിന് ലഭിക്കുക. ഡിവൈസ് ഓണ്‍ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനുള്ള ഒരു ബട്ടന്‍ അടക്കം അഞ്ച് ഇന്‍ഡിക്കേറ്ററുകളാണ് ജിയോഫൈ 2ലുള്ളത്. നെറ്റ്‍വര്‍ക്ക് കണക്ഷന്‍, വൈഫൈ കണക്ടിവിറ്റി, മൊബൈല്‍ ഡാറ്റ, ഡബ്ല്യുപിഎസ് എന്നിവയുടെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നതിനാണ് ഈ നാലു ഇന്‍ഡിക്കേറ്ററുകള്‍. ഇതിനു പുറമെ ഡിവൈസിന്റെ ചാര്‍ജ് കാണിക്കുന്നതിന് മറ്റൊരു ഇന്‍ഡിക്കേറ്ററുമുണ്ട്. പവര്‍ ബട്ടന്‍ ഓണ്‍ ചെയ്തു കഴിഞ്ഞ് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ലാപ്‍ടോപ്പോ സ്‍മാര്‍ട്ട്ഫോണോ ടാബ്‍ലെറ്റോയൊക്കെയുമായും ജിയോഫൈ 2 നെ ബന്ധിപ്പിക്കാനാകും. ഒരേസമയം, 20 ലേറെ ഡിവൈസുകളിലേക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോഫൈ 2 ന് കഴിയുമെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്.

റിലയന്‍സ് സിമ്മിന്റെ റേഞ്ച് നോക്കി വേണം ജിയോഫൈ 2 വാങ്ങാന്‍. അടുത്തുള്ള റിയലന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ എക്സ്പ്രസ് മിനി സ്റ്റോറുകളില്‍ നിന്നു ജിയോഫൈ 2 വാങ്ങാന്‍ കഴിയും. ഒരു പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അഡ്രസ് പ്രൂഫ് എന്നിവയുമായി എത്തിയാല്‍ ആര്‍ക്കും ജിയോഫൈ 2 സ്വന്തമാക്കാം. ജിയോഫൈ 2 വാങ്ങുന്നതിനു മുമ്പ് ഫോം പൂരിപ്പിച്ച് നല്‍കണം. തുടര്‍ന്ന് ടെലിവേരിഫിക്കേഷനായി 180089011977 എന്ന നമ്പറിലേക്ക് വിളിക്കണം. വെറും നാലു മണിക്കൂറിനുള്ളില്‍ ജിയോഫൈ 2 ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും.

ജിയോഫൈ 2 വാങ്ങുന്നതിന് 2899 രൂപയാണ് റിയലന്‍സ് ഈടാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള വില്‍പ്പനയായതിനാല്‍ കൃത്യമായ പ്ലാനുകളോ നിരക്കുകളോ റിയലന്‍സ് പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ജിയോഫൈ 2 വാങ്ങുന്നവര്‍ക്ക് 90 ദിവസത്തെ സൌജന്യ പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ് സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഉത്ഘാടനം ചെയ്തു കഴിയുമ്പോള്‍ ജിയോഫൈ 2 ന്റെ 4 ജി വേഗത ആസ്വദിക്കാന്‍ റിലയന്‍സ് നിശ്ചയിക്കുന്ന നിരക്ക് എത്രയാകുമെന്ന കാര്യമാണ് ഇനിയറിയേണ്ടത്. നിലവില്‍ വൊഡാഫോണ്‍ ഒരു ജിബി ഡാറ്റക്ക് ഈടാക്കുന്നത് 265 രൂപയാണ്. ഈ സാഹചര്യത്തില്‍ ജിയോഫൈ 2 ന്റെ നിരക്കുകള്‍ എത്രയായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഇതൊക്കെയാണെങ്കിലും തുടക്കത്തില്‍ ഒരു സെക്കന്റില്‍ 30 Mbps വരെ വേഗതയുണ്ടായിരുന്ന ജിയോഫൈ 2 ന് ഉപഭോക്താക്കള്‍ കൂടിയതോടെ വേഗത കുറഞ്ഞിട്ടുണ്ടെന്ന പരാതിയും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും മികച്ച വേഗത തന്നെയാണ് ജിയോഫൈ 2 നിലവില്‍ നല്‍കുന്നത്.

Full View
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News