സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട... പ്ലേ സ്റ്റോറിലെ ആപ്പുകളില്‍ മാല്‍വെയര്‍; കരയിക്കാന്‍ ജൂഡി

Update: 2018-06-01 00:23 GMT
Editor : Alwyn K Jose
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട... പ്ലേ സ്റ്റോറിലെ ആപ്പുകളില്‍ മാല്‍വെയര്‍; കരയിക്കാന്‍ ജൂഡി
Advertising

വോണാക്രൈ ആക്രമണത്തിന് പിന്നാലെയെത്തിയ പുതിയ മാല്‍വെയര്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ 41 ആപ്പുകളില്‍ മാല്‍വെയര്‍ ആക്രമണം. ജൂഡി എന്ന് പേരിട്ടിരിക്കുന്ന മാല്‍വെയര്‍ ഗൂഗിള്‍ ആപ്പുകള്‍ വഴി ഇതിനോടകം 8.5 ദശലക്ഷം മുതല്‍ 36.5 ദശലക്ഷം യൂസര്‍മാരെ വരെ ആക്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വോണാക്രൈ ആക്രമണത്തിന് പിന്നാലെയെത്തിയ പുതിയ മാല്‍വെയര്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

രണ്ടു ലക്ഷത്തോളം വെബ്‌സൈറ്റുകളെ തകരാറിലാക്കിയ 'വനാക്രൈ' ആക്രമണത്തിന്‍റെ തലവേദന മാറിയിട്ടില്ല ഉപഭോക്താക്കള്‍ക്ക്. ഇതിന് പിന്നാലെയാണ് ജൂഡിയുടെ വരവ്. ഇത്തവണ ലക്ഷ്യം ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍. ലക്ഷ്യം പഴയത് തന്നെ. പണം തട്ടല്‍. മാല്‍വെയര്‍ ബാധ കണ്ടെത്തിയ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പക്ഷേ സ്ഥിരീകരണമില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 18.5 ദശലക്ഷം ഡൗണ്‍ലോഡുകളിലാണ് മാല്‍വെയറിന്റെ സ്വാധീനം. ദക്ഷിണ കൊറിയന്‍ കമ്പനിയായ കിനിവിനി വികസിപ്പിച്ചെടുത്ത ജൂഡി മാല്‍വെയര്‍ 'ഓട്ടോ ക്ലിക്കിങ് ആഡ്‌വേര്‍' ആണ്. അതായത് വിരലൊന്ന് കൊണ്ടാല്‍ ആപ്ലിക്കേഷനും കൊണ്ട് ജൂഡി പോകും. ‌ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവ ലക്ഷ്യമിട്ടുള്ള ആഡ്‌വേര്‍ സിസ്റ്റം തന്നെ തകരാറിലാക്കും. തെറ്റായ ക്ലിക്കുകളും പരസ്യങ്ങളും വഴി നിര്‍മ്മാതാക്കള്‍ക്ക് വരുമാനം ഉണ്ടാക്കി നല്‍കും. ഇതിനോടകം ഉപഭോക്താക്കളില്‍ നിന്നു 50,000 ഡോളര്‍ തട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News