സൂര്യനെ തൊടാന്‍ നാസ; ദൗത്യം 2018 ല്‍, ലക്ഷ്യങ്ങള്‍ ഇവയാണ്...

Update: 2018-06-01 09:22 GMT
Editor : Alwyn K Jose
സൂര്യനെ തൊടാന്‍ നാസ; ദൗത്യം 2018 ല്‍, ലക്ഷ്യങ്ങള്‍ ഇവയാണ്...
Advertising

ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള സൂര്യനില്‍ നിന്നുള്ള ചൂട് ഭൂമിക്ക് താങ്ങാന്‍ കഴിയുന്നില്ല.

ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള സൂര്യനില്‍ നിന്നുള്ള ചൂട് ഭൂമിക്ക് താങ്ങാന്‍ കഴിയുന്നില്ല. അപ്പോഴാണ് സൂര്യനെ തൊടാനുള്ള ദൗത്യം ഏറ്റെടുത്ത് നാസ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നത്. അന്യഗ്രങ്ങളിലെ ജീവന്റെ സാന്നിധ്യം തേടിയലഞ്ഞ നാസ, കുറച്ചേറെ വലിയ സാഹസത്തിനാണ് ഇപ്പോള്‍ കളമൊരുക്കുന്നത്.

സൂര്യനെ തൊടുക എന്നാണ് ദൗത്യത്തിന്റെ ഓമന പേര്. 2018 ലാണ് ദൗത്യം തുടങ്ങുക. സൂര്യന്റെ അന്തരീക്ഷത്തിലേക്ക് പ്രത്യേകം തയാറാക്കിയ ബഹിരാകാശ വാഹനത്തെ നേരിട്ടിറക്കുകയാണ് നാസയുടെ ലക്ഷ്യം. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ബുധനാഴ്ച രാവിലെ 11 ന് (ഇന്ത്യന്‍ സമയം വൈകീട്ട് 8.30 മണി) നാസ നടത്തും. നാസ ടെലിവിഷനിലൂടെയും വെബ്‍സൈറ്റിലൂടെയും പ്രഖ്യാപനം തത്സയം സംപ്രേക്ഷണം ചെയ്യും. സോളാര്‍ പ്രോബ് പ്ലസ് എന്നാണ് ഈ ദൌത്യത്തിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. സൂര്യനും സൂര്യന്റെ അന്തരീക്ഷത്തിന് ഏറ്റവും പുറത്തുള്ള കൊറോണയെക്കുറിച്ചുമുള്ള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. നക്ഷത്രങ്ങളുടെ രഹസ്യങ്ങള്‍ തേടിയിരുന്ന ശാസ്ത്രലോകത്തിന് ഉത്തരം നല്‍കാന്‍ ഈ ദൌത്യത്തിനാകുമെന്നാണ് പ്രതീക്ഷ.

ഭൂമിയില്‍ നിന്നു 149 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് സൂര്യന്റെ സ്ഥാനം. ഇതുവരെ ഒരു ബഹിരാകാശ വാഹനങ്ങളും അനുഭവിക്കാത്ത അന്തരീക്ഷത്തിലേക്കാണ് ഈ ദൌത്യ വാഹനം കടന്നുചെല്ലുക. സൂര്യനില്‍ നിന്നുള്ള കൊടിയ ചൂടും റേഡിയേഷനുമൊക്കെ പ്രതിരോധിക്കാന്‍ തക്ക ശേഷി ഇതിനുണ്ടാകുമെന്നാണ് നാസ പറയുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂട് 5500 ഡിഗ്രി സെല്‍ഷ്യസാണ്. സൂര്യന് പുറത്ത് അന്തരീക്ഷത്തിലൂടെ 40 ലക്ഷം മൈല്‍ സോളാര്‍ പ്രോബ് പ്ലസ് കടന്നുപോകുമെന്ന്‌ നാസ പ്രതിനിധി അറിയിച്ചു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News