പ്രതിദിനം ഒരു ജിബി ഡാറ്റ 153 രൂപക്ക്; ജിയോ മത്സരം മുറുക്കുന്നു

Update: 2018-06-01 17:44 GMT
പ്രതിദിനം ഒരു ജിബി ഡാറ്റ 153 രൂപക്ക്; ജിയോ മത്സരം മുറുക്കുന്നു
Advertising

ഇന്‍റര്‍നെറ്റ് നിരക്ക് യുദ്ധത്തില്‍ മത്സരം മുറുക്കി റിലയന്‍സ് ജിയോ.

ഇന്‍റര്‍നെറ്റ് നിരക്ക് യുദ്ധത്തില്‍ മത്സരം മുറുക്കി റിലയന്‍സ് ജിയോ. 153 രൂപയുടെ പ്രീപെയ്‍ഡ് പാക്കില്‍ പ്രതിദിനം ഒരു ജിബി 4ജി ഡാറ്റ വീതമാണ് ഇനി മുതല്‍ ലഭിക്കുക. ഇതിനൊപ്പം പരിധികളില്ലാതെ രാജ്യത്തെവിടെയും കോള്‍ ചെയ്യാനും കഴിയും. 28 ദിവസമാണ് കാലാവധി. ദിവസം 500 എംബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനായിരുന്നു ഇത്. ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് 153 രൂപയുടെ ആനുകൂല്യം ലഭിക്കുക. മറ്റു ഫോണുകളില്‍ ഈ പ്ലാന്‍ ലഭിക്കില്ല.

രണ്ട് ദിവസം കാലാവധിയുള്ള 24 രൂപയുടെ പ്ലാനും ഏഴ് ദിവസം കാലാവധിയുള്ള 54 രൂപയുടെ പ്ലാനും ജിയോഫോണിൽ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടിലും 500 എംബി ഡാറ്റ വീതമാണ് ലഭിക്കുക. 153 രൂപയുടെ പ്ലാനിൽ ദിവസം ഒരു ജിബി അതിവേഗ ഡാറ്റ കഴിഞ്ഞാൽ 64 കെബിപിഎസ് വേഗമായിരിക്കും പിന്നീട് ലഭിക്കുക. 149 രൂപയ്ക്ക് ദിവസം ഒരു ജിബി നിരക്കിൽ ഡാറ്റ നൽകുന്ന പ്ലാൻ നേരത്തെ തന്നെ ജിയോ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം, ജിയോ വരിക്കാർക്ക് 100 ശതമാനത്തിനു മുകളിൽ പണം തിരിച്ചു നൽകുന്ന റീചാര്‍ജ് ഓഫറും പ്രഖ്യാപിച്ചിരുന്നു.

Similar News