500 രൂപക്ക് 600 ജിബി ഡാറ്റ; ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് വരുന്നു; വേഗത സെക്കന്റില്‍ 1 ജിബി വരെ
റിയലന്‍സ് ജിയോ അവതരിപ്പിച്ചതു മുതല്‍ എതിരാളികളായ എയര്‍ടെല്ലും ഐഡിയയും ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ ആശങ്കയിലാണ്.
റിയലന്‍സ് ജിയോ അവതരിപ്പിച്ചതു മുതല്‍ എതിരാളികളായ എയര്‍ടെല്ലും ഐഡിയയും ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ ആശങ്കയിലാണ്. ഇപ്പോഴിതാ ജിയോ വിപ്ലവം രാജ്യത്തെ ലക്ഷക്കണക്കിനു വീടുകളില്‍ എത്തിക്കാന്‍ റിലയന്‍സ് പദ്ധതിയൊരുക്കുകയാണ്. ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡാണ് പുതിയ ഇനം. ജിയോ വയര്‍ലെസ് ഇന്റര്‍നെറ്റിനെ വെല്ലുന്ന വേഗതയാണ് ഹോം ബ്രോഡ്ബാന്‍ഡായ ജിയോ ജിഗാഫൈബറിന്റെ പ്രത്യേകത. ഒരു സെക്കന്റില്‍ 1 ജിബി വരെ വേഗതയാണ് വാഗ്ദാനം. അതും വളരെ കുറഞ്ഞ നിരക്കില്‍.
30 ദിവസത്തെ കാലാവധിയില്‍ 500 രൂപക്ക് 600 ജിബി ഡാറ്റയാണ് തുടക്ക പ്ലാന്‍. ഡല്‍ഹി, മുംബൈ ടെലികോം സര്‍ക്കിളുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കി തുടങ്ങിക്കഴിഞ്ഞു. സ്‍മാര്‍ട്ട്ഫോണുകള്‍ക്കായി റിലയന്‍സ് അവതരിപ്പിച്ച ജിയോ 4ജി സിമ്മുകള്‍ക്ക് നല്‍കിയ വെല്‍ക്കം ഓഫറിന് സമാനമായ ഓഫര്‍ തന്നെയാണ് ജിയോ ജിഗാഫൈബറിനും നല്‍കുന്നത്. 24 മണിക്കൂര്‍ കാലയളവില്‍ 400 രൂപയുടെ ഓഫറില്‍ പരിധിയില്ലാത്ത ഡാറ്റാ ഉപയോഗമാണ് മറ്റൊരു ഓഫര്‍. പരീക്ഷണഘട്ടത്തില്‍ സെക്കന്റില്‍ 800 എംബി വേഗതയാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും പദ്ധതി പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചു കഴിഞ്ഞാല്‍ വേഗത സെക്കന്റില്‍ 1 ജിബി വരെയായി ഉയര്‍ത്തുമെന്നാണ് റിലയന്‍സിന്റെ അവകാശവാദം. 1500 രൂപക്ക് 2000 ജിബി ഡാറ്റ 50 എംബിപിഎസ് വേഗതയില്‍ 30 ദിവസത്തേക്കും, 2000 രൂപക്ക് ആയിരം ജിബി ഡാറ്റ 100 എംബിപിഎസ് വേഗതയില്‍ 30 ദിവസത്തേക്കും 4000 രൂപക്ക് 500 ജിബി ഡാറ്റ 400 എംബിപിഎസ് വേഗതയില്‍ 30 ദിവസത്തേക്കുമുള്ള പ്ലാനുകള്‍ റിലയന്‍സ് ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചനകള്‍.