വീണ്ടും അണ്‍ലിമിറ്റഡ് ഓഫര്‍; ധന് ധനാ ധനുമായി ജിയോ
ട്രായിയുടെ നിര്‍ബന്ധത്തിന് വഴങ്ങി റിലയന്‍സ് ജിയോ പിന്‍വലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പുതിയ പേരില്‍ വീണ്ടുമെത്തുന്നു.
ട്രായിയുടെ നിര്‍ബന്ധത്തിന് വഴങ്ങി റിലയന്‍സ് ജിയോ പിന്‍വലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ചെറിയ മാറ്റങ്ങളുമായി പുതിയ പേരില്‍ വീണ്ടുമെത്തുന്നു. താരിഫില്‍ ചെറിയൊരു മാറ്റം മാത്രമാണുള്ളത്. ജിയോ ധന് ധനാ ധന് എന്നാണ് പുതിയ ഓഫറിന് നല്‍കിയിരിക്കുന്ന പേര്.
സമ്മര്‍ സര്‍പ്രൈസ് ഓഫറിന് 303 രൂപയായിരുന്നു നിരക്കെങ്കില്‍ ധന് ധനാ ധനില്‍ 309 രൂപയാണ് ഈടാക്കുന്നത്. പ്രതിദിനം ഒരു ജിബി ഡാറ്റാ 4ജി വേഗതയില്‍ ലഭിക്കും. 309 രൂപയുടെ പാക്കേജ് ചെയ്താല്‍ മൂന്നു മാസത്തേക്കാണ് ഓഫര്‍ ലഭിക്കുക. ഡാറ്റക്ക് പുറമേ പരിധികളില്ലാത്ത വോയ്സ് കോളും എസ്എംഎസും ജിയോ ആപ്പുകളും ലഭിക്കും. പ്രതിദിനം 2 ജിബി വരെ ഡാറ്റയും മറ്റു വോയ്സ് കോള്‍ അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കാന്‍ 509 രൂപയുടെ പാക്കേജാണ് റീചാര്‍ജ് ചെയ്യേണ്ടത്. സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പെട്ടെന്ന് പിന്‍വലിച്ചതു മൂലം ജിയോയില്‍ തുടരാന്‍ സാധിക്കാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ധന് ധനാ ധന് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ആദ്യം 99 രൂപയുടെ റീചാര്‍ജ് ചെയ്ത് പ്രൈം മെമ്പര്‍ഷിപ്പ് സ്വന്തമാക്കണം.
ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് 303 രൂപ റീച്ചാര്‍ജില്‍ മൂന്ന് മാസത്തേയ്ക്ക് സൗജന്യ വോയ്സ് കോളും ഡാറ്റാ ഓഫറും നല്‍കുന്നതായിരുന്നു സമ്മര്‍ സര്‍പ്രൈസ് ഓഫര്‍. ഇതിന് പുറമേ ജിയോ ആപ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള അവസരവും ഇതോടൊപ്പം ലഭിക്കും. ജിയോ ധന് ധനാ ധന് ഓഫറിന്റെ കാലാവധി പ്രഖ്യാപിച്ചിട്ടില്ല.