ഓണ്‍ലൈനില്‍ വര്‍ഗീയ വിഷം ചീറ്റുന്നവരുടെ ശ്രദ്ധക്ക്, നിങ്ങളെ പിടികൂടാന്‍ പുതിയ സോഫ്റ്റ്‍വെയര്‍
ഇന്‍റര്‍നെറ്റില്‍ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകള്‍ പ്രസരിക്കുന്നത് തടയാനുപയോഗിക്കുന്ന സോഫ്റ്റ്‍വെയറിന് സമാനമായതാണ് പുതിയ സോഫ്റ്റ്‍വെയര്‍ എന്ന് വിദഗ്ധര്‍ പറയുന്നു.
ഓണ്‍ലൈന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഗീയ പ്രചാരണങ്ങള്‍ക്കും തടയിടാന്‍ പുതിയ സോഫ്റ്റ്‍വെയര്‍. ഇന്‍റര്‍നെറ്റില്‍ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകള്‍ പ്രസരിക്കുന്നത് തടയാനുപയോഗിക്കുന്ന സോഫ്റ്റ്‍വെയറിന് സമാനമായതാണ് പുതിയ സോഫ്റ്റ്‍വെയര്‍ എന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്കയിലെ ഡാര്‍ട്ട്മൌത്ത് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ഹാനി ഫരീദ് ആണ് സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചെടുത്തത്. കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള അശ്ലീലവീഡിയോകള്‍ക്ക് തടയിടാന്‍ വ്യാപകമായി പ്രചാരത്തിലുല്ള ഫോട്ടോഡിഎന്‍എ സിസ്റ്റം കണ്ടുപിടിക്കുന്നതിനു പിന്നിലും ഹാനിയുടെ പരിശ്രമങ്ങളുണ്ട്. ഐഎസിന്‍റെയും സമാന സ്വഭാവമുള്ള നിരവധി സംഘടനകളുടേയും ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ അക്രമങ്ങള്‍ നടത്താന്‍ നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു.