വാട്സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
Update: 2018-06-05 18:11 GMT
അപകീര്‍ത്തികരമായ രീതിയില്‍ അംഗങ്ങള്‍ പോസ്റ്റിടുന്നതിന്‍റെംപേരില്‍ അഡ്മിനെതിരെ കേസെടുക്കാനാവില്ലെന്നും കോടതി
വാട്സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അപകീര്‍ത്തികരമായ രീതിയില്‍ അംഗങ്ങള്‍ പോസ്റ്റിടുന്നതിന്‍റെംപേരില്‍ അഡ്മിനെതിരെ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അപകീര്‍ത്തികരമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ പത്രം അച്ചടിച്ച പേപ്പറിന്‍റെ നിര്‍മ്മാതാവിനെതിരെ കേസെടുക്കുന്നതിന് തുല്യമാകും ഈ നടപടിയെന്നും കോടതി ചൂണ്ടിക്കാട്ടി.