'റാന്‍സംവെയര്‍' ആക്രമണം കൂടുതല്‍ ഇന്ത്യയില്‍; എന്താണ് റാന്‍സംവെയര്‍? എങ്ങനെ മുന്‍കരുതലെടുക്കാം?

Update: 2018-06-05 10:39 GMT
Editor : Alwyn K Jose
'റാന്‍സംവെയര്‍' ആക്രമണം കൂടുതല്‍ ഇന്ത്യയില്‍; എന്താണ് റാന്‍സംവെയര്‍? എങ്ങനെ മുന്‍കരുതലെടുക്കാം?
Advertising

ഒരൊറ്റ ക്ലിക്കില്‍ തന്നെ ഇന്റര്‍നെറ്റ് ഉപഭോക്താവിനെ ബന്ധിയാക്കാന്‍ കരുത്തുള്ള സൈബര്‍ ആക്രമണം ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഒരൊറ്റ ക്ലിക്കില്‍ തന്നെ ഇന്റര്‍നെറ്റ് ഉപഭോക്താവിനെ ബന്ധിയാക്കാന്‍ കരുത്തുള്ള സൈബര്‍ ആക്രമണം ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തെ വന്‍കിട രാജ്യങ്ങളെ ഞെട്ടിച്ച റാന്‍സംവെയര്‍ എന്ന സൈബര്‍ ആക്രമണം ഇപ്പോള്‍ കേരളത്തിലെ കമ്പ്യൂട്ടറുകളെയും ബാധിച്ചു കഴിഞ്ഞു. പത്തനംതിട്ടയിലും വയനാട്ടിലുമാണ് റാന്‍സംവെയര്‍ ആക്രമണം നടന്നിരിക്കുന്നത്. റാന്‍സംവെയര്‍ മാല്‍വെയറുകള്‍ കമ്പ്യൂട്ടറില്‍ കയറിക്കൂടുന്നതോടെ പിന്നെ സിസ്റ്റം പ്രവര്‍ത്തനരഹിതമാകും. തുടര്‍ന്നാണ് പണം നല്‍കിയാല്‍ കമ്പ്യൂട്ടറിലെ ഫയലുകള്‍ നശിപ്പിക്കാതെ തിരിച്ചുനല്‍കാണെന്ന സന്ദേശം പ്രത്യക്ഷപ്പെടുക. പണം നല്‍കാന്‍ ഏതാനും മണിക്കൂറുകള്‍ വരെയാണ് സമയം അനുവദിക്കുക. 300 ഡോളര്‍, 600 ഡോളര്‍ എന്നിങ്ങനെയാണ് കമ്പ്യൂട്ടറുകളെ റാന്‍സംവെയറില്‍ നിന്നു മോചിപ്പിക്കാനുള്ള മോചനദ്രവ്യമായി ഹാക്കര്‍മാര്‍ ചോദിക്കുന്നത്.

ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ റാന്‍സംവെയര്‍ ബന്ധികളാക്കിയത്. ഇന്ത്യയില്‍ 9.6 ശതമാനം ഉപഭോക്താക്കള്‍ ആക്രമണത്തിന് ഇരയായപ്പോള്‍ അമേരിക്കയിലാണ് ഏറ്റവും കുറവ് ആക്രമണം നടന്നത്. 1.41 ഉപഭോക്താക്കളാണ് ആക്രമണത്തിന് ഇരയായത്. ഇന്ത്യക്ക് തൊട്ടുപിന്നില്‍ റഷ്യ, കസാഖിസ്ഥാന്‍, ഇറ്റലി, ജര്‍മനി, വിയറ്റ്നാം, അള്‍ജീരിയ, ബ്രസീല്‍, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ഇതേസമയം, ഏറ്റവും കൂടുതല്‍ മാല്‍വെയര്‍ ആക്രമണങ്ങള്‍ നടക്കുന്നത് ചൈനയിലാണ്. 49 ശതമാനമാണ് ഇവിടുത്തെ കണക്കുകള്‍. ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ മുന്നില്‍ സ്വീഡനും ഫിന്‍ലാന്‍ഡും നോര്‍വെയുമൊക്കെയാണ്. ദി ഷാഡോ ബ്രോക്കേഴ്സ് എന്ന ഒരു ഗ്രൂപ്പാണ് വൈറസ് പടർത്തുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. കമ്പ്യൂട്ടർ നെറ്റ്‍വർക്കിലെ ഒരു കമ്പ്യൂട്ടറില്‍ പ്രവേശിച്ചാല്‍ വൈറസിന് നെറ്റ്‍വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകളിലേക്കും എളുപ്പത്തില്‍ കടക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഭീകരാവസ്ഥ. കമ്പ്യൂട്ടറിലെ ഫയലുകളിലേക്കുള്ള പ്രവേശനം ഉടമക്ക് നിഷേധിക്കുകയും തുടര്‍ന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന മാൽവെയർ സോഫ്റ്റ് വെയറാണ് റാൻസംവെയര്‍. കമ്പ്യൂട്ടറിലെ അപ്ഡേറ്റ് ചെയ്യാത്ത ആന്റി വൈറസ് അടക്കമുള്ള സോഫ്റ്റ്‍വെയറുകളെയാണ് ഇത് ആദ്യം ആക്രമിക്കുക. ഇമെയില്‍ അറ്റാച്ച്‍മെന്റ് വഴിയാണ് പ്രധാനമായും വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് എത്തുന്നത്. ആന്റി വൈറസുകൾ അപ്ഡേറ്റ് ചെയ്യണമെന്നും അനാവശ്യ മെയിലുകൾ തുറക്കുന്നതും ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നുമാണ് കേരള പൊലീസിന്റെ സൈബർ ഡോമും ഐടി മിഷന്റെ സെർട്ട്-കെയും നിര്‍ദേശിക്കുന്നത്.

പ്രധാന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍

  • സോഷ്യൽ മീഡിയയിൽ അടക്കം കാണുന്നതും മെയിലിൽ സന്ദേശരൂപത്തിലെത്തുന്നതുമായ അനാവശ്യ ലിങ്കുകളിൽ പ്രവേശിക്കാതിരിക്കുക
  • പരിചിതസ്വഭാവത്തിലെത്തുന്ന മെയിലുകളുടെ അടക്കം ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തിയശേഷം മാത്രം തുറക്കുക
  • അപകടകാരികളായ സന്ദേശങ്ങളെ തടയുന്നതിന് മെയിലുകളിൽ തന്നെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപേയാഗിക്കുക
  • മൈക്രോസോഫ്റ്റിന്റെ പഴയ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണം. ഇത്തരം കമ്പ്യൂട്ടറുകളിൽ അപകടകാരികളായ വൈറസുകൾ വേഗം പ്രവർത്തിക്കാൻ സാധ്യതയുണ്ട്
  • ഓട്ടോ അപ്ഡേറ്റ് സംവിധാനം പ്രവർത്തനസജ്ജമാക്കണം. മൈക്രോസോഫ്റ്റ് ഓപറേറ്റിങ് സിസ്റ്റത്തിൽ ഈ സൗകര്യമുണ്ട്
  • എല്ലാ ഫയലുകളും അന്നന്നുതന്നെ ബാക്ക് അപ് ആയി സൂക്ഷിക്കണം
  • ഉപഹാരങ്ങൾ വാഗ്ദാനംചെയ്യുന്ന എസ്എംഎസുകൾക്കും മെയിലുകൾക്കും മറുപടി നൽകരുത്.
  • വിൻഡോസിൽ ഉള്ള SMB disable വെക്കണം
  • ബ്രൌസറില്‍ ഒരു പോപ് ബ്ലോക്കര്‍ ഉണ്ടായിരിക്കണം.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News