777888999 എന്ന നമ്പറില്‍ നിന്നുള്ള ഫോണ്‍ കോളിലെ അപകട 'കെണി'

Update: 2018-06-05 10:48 GMT
Editor : admin
777888999 എന്ന നമ്പറില്‍ നിന്നുള്ള ഫോണ്‍ കോളിലെ അപകട 'കെണി'
Advertising

മുന്നറിയിപ്പായി പറയുന്ന ഫോണ്‍ നമ്പറില്‍ ഒമ്പത് അക്കങ്ങള്‍ മാത്രമാണെന്ന അടിസ്ഥാന കാര്യം പോലും ഓര്‍ക്കാതെയാണ് കിട്ടുന്നവര്‍ കിട്ടുന്നവര്‍ ഇത് ഷെയര്‍ ചെയ്യുന്നത്. ഒരു മൊബൈല്‍ നമ്പറിന് പത്തക്കം വേണമെന്നത് ഇവിടെ ആരും ഓര്‍ക്കാതെ പോകുന്നു

സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പരക്കുന്ന മെസേജുകളിലെ വില്ലന്‍ 777888999 എന്ന നമ്പറാണ്. ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കോള്‍ എടുക്കരുതെന്നാണ് സന്ദേശം. ഫോണ്‍ പൊട്ടിത്തെറിക്കാനിടയുണ്ടെന്നാണ് ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പെന്നതാണ് ഏറ്റവും രസകരമായ വസ്തുത. ആരുടെയോ ബുദ്ധയില്‍ വിരിഞ്ഞ ഈ ആശയം ഏതായാലും ഇപ്പോള്‍ വൈറലാണ്. മുന്നറിയിപ്പായി പറയുന്ന ഫോണ്‍ നമ്പറില്‍ ഒമ്പത് അക്കങ്ങള്‍ മാത്രമാണെന്ന അടിസ്ഥാന കാര്യം പോലും ഓര്‍ക്കാതെയാണ് കിട്ടുന്നവര്‍ കിട്ടുന്നവര്‍ ഇത് ഷെയര്‍ ചെയ്യുന്നത്.

ഒരു മൊബൈല്‍ നമ്പറിന് പത്തക്കം വേണമെന്നത് ഇവിടെ ആരും ഓര്‍ക്കാതെ പോകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഈ മുന്നറിയിപ്പ് സന്ദേശം ഫേസ്ബുക്ക് ചാറ്റിലൂടെയും വാട്ട്സ് ആപ് സന്ദേശങ്ങളിലുടെയും പറക്കുകയാണ്. ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് സത്യാവസ്ഥ തിരക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നതാണ് ആശശങ്കാകരമായ വസ്തുത.

Writer - admin

contributor

Editor - admin

contributor

Similar News