നിങ്ങളും ഫേസ്‍ബുക്കില്‍ BFF പരീക്ഷിച്ചോ ? എങ്കില്‍....

Update: 2018-06-05 02:38 GMT
Editor : Alwyn K Jose
നിങ്ങളും ഫേസ്‍ബുക്കില്‍ BFF പരീക്ഷിച്ചോ ? എങ്കില്‍....
Advertising

ടെക് ലോകത്തെ ഒരു അത്ഭുതമാണ് ഫേസ്‍ബുക്ക്. ഓരോ ദിവസവും വ്യത്യസ്തങ്ങളാണ് ഫീച്ചറുകള്‍ ഫേസ്‍ബുക്കില്‍ എത്തുന്നുണ്ട്.

ടെക് ലോകത്തെ ഒരു അത്ഭുതമാണ് ഫേസ്‍ബുക്ക്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ ഫീച്ചറുകള്‍ ഫേസ്‍ബുക്കില്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഫേസ്‍ബുക്കിനെ ചുറ്റിപ്പറ്റി ഒട്ടേറെ വ്യാജ വാര്‍ത്തകളും പ്രചരിക്കാറുണ്ട്. ഇതിലൊന്നായിരുന്നു ഫേസ്‍ബുക്കില്‍ BFF എന്ന് ടൈപ്പ് ചെയ്താല്‍ നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമാണോയെന്ന് അറിയാമെന്ന പ്രചരണം.

BFF എന്ന് ടൈപ്പ് ചെയ്താല്‍ നിങ്ങളുടെ ഫേസ്‍ബുക്ക് പേജ് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുമെന്നായിരുന്നു ഇതിനു പിന്നിലെ പ്രചരണ തന്ത്രം. എന്നാല്‍ പ്രചരണം നടത്തിയവരുടെ പേജിന്‍റെ റീച്ച് കൂട്ടാനുള്ള തന്ത്രം മാത്രമായിരുന്നു ഇത്. പ്രത്യേകിച്ച് മുടക്കൊന്നുമില്ലാത്തതുകൊണ്ട് തന്നെ ഇത് പരീക്ഷിച്ച് കബളിപ്പിക്കപ്പെട്ട മലയാളികള്‍ ആയിരങ്ങളാണ്. BFF എന്ന് കമന്‍റ് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ പച്ച നിറത്തില്‍ തെളിഞ്ഞാല്‍ നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമാണെന്നും അതല്ലെങ്കില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പാസ്‍വേഡ് ഉടന്‍ മാറ്റാനുമായിരുന്നു സന്ദേശം. കണ്ടവരും കേട്ടവരും ഇതിന്‍റെ വസ്തുത അന്വേഷിക്കാതെ പരീക്ഷിച്ചുനോക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫേസ്‍ബുക്കില്‍ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്‍ മാത്രമായിരുന്നു ഇത്. BFF എന്ന് ആര് ടൈപ്പ് ചെയ്താലും അത് പച്ച നിറത്തില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുക. ഉമ്മ, അഭിനന്ദനം തുടങ്ങിയ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ നിറം മാറുന്നതു പോലെയുള്ള ഫീച്ചര്‍ തന്നെയായിരുന്നു BFF ഉം.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News