പേയ്​മെന്റ്​ സർവീസ്​: സുരക്ഷാ നയത്തില്‍ മാറ്റം വരുത്തി​ വാട്​സ്​ ആപ്​

സേവനം പൂർണമായും ആരംഭിക്കുന്നതി​ന്റെ ഭാഗമായാണ്​ കമ്പനിയുടെ പുതിയ നീക്കം. 

Update: 2018-06-23 12:31 GMT
Advertising

ഇന്ത്യയില്‍ പേമെന്റ് സർവീസ്​ അവതരിപ്പിക്കുന്നതി​ന്റെ ഭാഗമായി വാട്​സ്​ ആപ്​ സുരക്ഷാനയം അപ്​ഡേറ്റ്​ ചെയ്യുന്നു. സേവനം പൂർണമായും ആരംഭിക്കുന്നതി​ന്റെ ഭാഗമായാണ്​ കമ്പനിയുടെ പുതിയ നീക്കം.

ഏകദേശം ഒരു മില്യൺ ആളുകളിലാണ് വാട്​സ്​ ആപ്​ പേയ്മെന്റ് സർവീസ് പരീക്ഷണം നടക്കുന്നത്​. 200 മില്യൺ ഉപയോക്​താക്കളാണ്​ വാട്​സ്​ ആപിന്​ ഇന്ത്യയിലുള്ളത്​. പേയ്മെന്റ് ​ സർവീസ്​ അവതരിപ്പിക്കുന്നതിന്​ മുന്നോടിയായി നാഷണൽ പേയ്മെന്റ് കോർപ്പറേഷുനമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്​. യു.പി.​ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാനാണ്​ ചർച്ചകൾ നടത്തുന്നതെന്നും കമ്പനി അറിയിച്ചു.

വാട്​സ്​ ആപി​​ന്റെ പേയ്മെന്റ് ​ സർവീസ്​ പേടിഎം, പോലുള്ള ഒാണ്‍ലൈന്‍ കമ്പനികള്‍ക്ക് കനത്ത ​വെല്ലുവിളി ഉയർത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കാരണം വാട്സ്ആപ്പിനുള്ള ജനകീയതന്നെ. ഇത് മുതലെടുക്കുകയാണ് കമ്പനി.

Tags:    

Similar News