വിവാദ പ്രസ്താവന; നെറ്റ്ഫ്ളിക്സ് ഉദ്യോഗസ്ഥന്‍ ഫ്രൈഡ്‌ലാന്‍ഡിനെ പുറത്താക്കി

ഒരു ചര്‍ച്ചക്കിടെയായിരുന്നു ജോന്നാഥന്‍ ഫ്രൈഡ്‌ലാന്‍ഡ് വംശീയ പദം പ്രയോഗിച്ചത്

Update: 2018-06-24 03:39 GMT
Advertising

വംശീയാധിക്ഷേപം കലര്‍ന്ന് വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് നെറ്റ്ഫ്ളിക്സിന്റെ പ്രധാന കമ്മ്യൂണിക്കേഷന്‍സിന്റെ ഉദ്യോഗസ്ഥന്‍ ജോന്നാഥന്‍ ഫ്രൈഡ്‌ലാന്‍ഡിനെ കമ്പനി പുറത്താക്കി. കമ്പനി വക്താവാണ് ഇക്കാര്യം അറിയിച്ചത്.

ഒരു ചര്‍ച്ചക്കിടെയായിരുന്നു ജോന്നാഥന്‍ ഫ്രൈഡ്‌ലാന്‍ഡ് വംശീയ പദം പ്രയോഗിച്ചത്. അന്ന് അത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. പിന്നീട് ഇതിനെപറ്റി സംസാരിക്കുന്നതിനിടെ കറുത്ത വര്‍ഗക്കാരായ ജീവനക്കാരുടെ മുന്നില്‍ വെച്ച് വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു. ഫ്രൈഡ്‌ലാന്‍ഡിനെ പുറത്താക്കായതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ളിക്സ് മേധാവി ഹേസ്റ്റിങ്സ് ജീവനക്കാര്‍ക്കായി ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. മേധാവി എന്ന നിലയില്‍ നിലവാരം പുലര്‍ത്താന്‍ നിര്‍ഭാഗ്യവശാല്‍ തനിക്കായില്ലെന്നും ഈ പിഴവ് ഉണ്ടായതില്‍ ഖേദിക്കുന്നുവെന്നും ഫ്രെഡ്‌ലാന്‍ഡ് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ഏഴു വര്‍ഷമായി നെറ്റ് ഫ്ലിക്സിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ജോന്നാഥന്‍. നേരത്തെ വാള്‍ട് ഡിസ്നിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട. ഇതിനു മുന്‍പ് ഫോര്‍ഡ് മോട്ടോറിന്റെ യുഎസ് മേദാവി രാജ് നായരെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. ഇതിന് പുറമെ ഇന്റല്‍ സിഇഒ ജീവനക്കാരിയുമായുള്ള അവിഹിതബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് രാജി വെച്ചിരുന്നു.

Tags:    

Similar News