ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണ്‍ സിക്സ് എസ്, വിശേഷങ്ങള്‍ അറിയാം 

ഐഫോണ്‍ എസ്.ഇക്ക് ശേഷം ഐഫോണ്‍ 6എസും ഇന്ത്യയയില്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. 

Update: 2018-06-26 15:26 GMT
Advertising

ഐഫോണ്‍ എസ്.ഇക്ക് ശേഷം ഐഫോണ്‍ 6എസും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. വിസ്റ്റോണ്‍സ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഇന്ത്യയിലെ നിര്‍മ്മാണം. 6എസിന്‍റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2015ലാണ് ഐഫോണ്‍ സിക്സ് എസ് അവതരിച്ചത്. ആപ്പിളിന്‍റെ തന്നെ മികച്ച ഹാന്‍ഡ്സെറ്റുകളിലൊന്നാണ് ഐഫോണ്‍ സിക്സ് എസ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണുകള്‍ ഇന്ത്യയില്‍ മാത്രമാവും വില്‍പനക്കെത്തുക.

ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ സിക്സ് എസിന്‍റെ വിശേഷങ്ങള്‍ അറിയാം;

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഐഫോണ്‍ മോഡലാണ് സിക്സ് എസ്. 2017 മെയ് മുതല്‍ ഐഫോണ്‍ സിക്സ് എസ്.ഇയുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിക്സ് എസിന്‍റ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഐഫോണ്‍ സിക്സ് എസ് ഉടന്‍ വിപണിയിലെത്തും. എന്നാല്‍ പുറത്തിറങ്ങുന്നത് എപ്പോഴാണ് എന്നതു സംബന്ധിച്ച് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നിലവില്‍ ഐഫോണ്‍ സിക്സ് എസ് 32ജിബി വാരിയന്‍റിന് 42,900ഉം 128 ജിബി വാരിയന്‍റിന് 52,100 ആണ്. ഇതെ വില തന്നെയാവുമോ ഇന്ത്യയിലും എന്ന് വ്യക്തമല്ല. വിലയില്‍ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വിലയില്‍ ഐഫോണ്‍ എല്ലാവര്‍ക്കും എത്തിക്കുക എന്ന ലക്ഷ്യത്തിനാണ് ഐഫോണ്‍ യൂണിറ്റ് ഇന്ത്യയില്‍ തുടങ്ങിയത്. നികുതിയിലുള്‍പ്പെടെ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇളവുകള്‍ ലഭിച്ചാല്‍ അത് വിലയിലും പ്രതിഫലിക്കും.

Tags:    

Similar News