ഡാറ്റ ലാഭിക്കാന്‍ കുഞ്ഞന്‍ ആപ്പുമായി ഇന്‍സ്റ്റഗ്രാം
ഫേസ്‍ബുക്ക് ലൈറ്റിന് സമാനമായി കുഞ്ഞന്‍ ആപ്പിറക്കി ഇന്‍സ്റ്റഗ്രാം. സ്റ്റോറേജും ഡാറ്റയും ലാഭിക്കാനാണ് ഇന്‍സ്റ്റഗ്രാം ലൈറ്റ് എന്ന പേരില്‍ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഫേസ്‍ബുക്ക് ലൈറ്റിന് സമാനമായി കുഞ്ഞന്‍ ആപ്പിറക്കി ഇന്‍സ്റ്റഗ്രാം. സ്റ്റോറേജും ഡാറ്റയും ലാഭിക്കാനാണ് ഇന്‍സ്റ്റഗ്രാം ലൈറ്റ് എന്ന പേരില്‍ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ലൈറ്റ്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിക്കഴിഞ്ഞു. കുറഞ്ഞ അളവില്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാം ലൈറ്റ്, ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയുള്ളു. 573 കെബി മാത്രമാണ് ഈ കുഞ്ഞന്‍ ആപ്പിന്‍റെ സൈസ്. നിലവിലുള്ള ഇന്‍സ്റ്റഗ്രാം ആപ്പിന്‍റെ സൈസ് 32 എംബിയാണ്.
സ്റ്റോറേജ് പ്രശ്നം നേരിടുന്ന ഉപഭോക്താക്കളെ കൂടി ലക്ഷ്യമിടുന്നതാണ് ഇന്‍സ്റ്റഗ്രാം ലൈറ്റ്. പ്രധാനമായും ഇന്‍റര്‍നെറ്റ് വേഗത കുറവുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് കോടിക്കണക്കിന് ഉപഭോക്താക്കള്‍ നിലവിലുള്ള ഇന്‍സ്റ്റഗ്രാം പുതിയ കുഞ്ഞന്‍ ആപ്പിന് ജന്മം കൊടുത്തിരിക്കുന്നത്. കുറഞ്ഞ ഡാറ്റ മാത്രം ഉപയോഗിച്ച്, മികച്ച വേഗതയില്‍ ആപ്പ് പ്രവര്‍ത്തിക്കുമെന്നതാണ് പ്രധാന സവിശേഷത. നിലവില്‍ മെക്സിക്കോയിലാണ് ഈ ആപ്പ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലേക്ക് കൂടി ഇന്‍സ്റ്റഗ്രാം ലൈറ്റ് എത്തും.
നിലവിലെ ഇന്‍സ്റ്റഗ്രാം ആപ്പിലേതു പോലെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനും മറ്റുള്ളവരുടെ പോസ്റ്റുകള്‍ തിരയാനും സ്റ്റോറി അപ്ഡേറ്റ് ചെയ്യാനുമൊക്കെ സാധിക്കും. പക്ഷേ നേരിട്ടുള്ള ചാറ്റും വീഡിയോ ഷെയറിങും ഇന്‍സ്റ്റഗ്രാം ലൈറ്റില്‍ സാധ്യമാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.