ബി.എസ്.എന്‍.എല്‍ വരുന്നൂ 5ജിയുമായി

പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലായിരിക്കും ഇന്ത്യയിലാദ്യമായി 5ജി അവതരിപ്പിക്കുകയെന്ന് ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍.

Update: 2018-07-17 12:42 GMT
Advertising

പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലായിരിക്കും ഇന്ത്യയിലാദ്യമായി 5ജി അവതരിപ്പിക്കുകയെന്ന് ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍. ആഗോളതലത്തില്‍ 5ജി അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയിലുമെത്തിക്കുകയാണ് ലക്ഷ്യം.

എപ്പോള്‍ 5ജി ഇന്ത്യയിലെത്തുമെന്ന് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കിയിട്ടില്ല. 2020ഓടെ ലോകവ്യാപകമായി 5ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2019ല്‍ തന്നെ 5ജി സേവനം ഇന്ത്യയില്‍ ലഭ്യമാക്കാനാണ് ശ്രമമെന്ന് അനില്‍ ജെയിന്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ സ്വകാര്യ കമ്പനികള്‍ 4ജി അവതരിപ്പിച്ചപ്പോഴും ബി.എസ്.എന്‍.എല്‍ 3ജിയായിരുന്നു. അതിനാല്‍ വലിയ നഷ്ടമുണ്ടായെന്നാണ് ബി.എസ്.എന്‍.എല്‍ വിലയിരുത്തുന്നു. 5ജി അവതരിപ്പിക്കാന്‍ നോക്കിയ, എന്‍.ടി.ടി അഡ്വാന്‍സ് ടെക്നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റര്‍മാരുമായി ബി.എസ്.എന്‍.എല്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 50 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കുക എന്നതാണ് ബി.എസ്.എന്‍എല്ലിന്‍റെ ലക്ഷ്യം.

Tags:    

Similar News