44,990 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ 1,947 രൂപക്ക്: വന്‍ ഓഫറുമായി വിവോയുടെ ഫ്രീഡം കാര്‍ണിവല്‍
ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് വിവോയുടെ കാര്‍ണിവര്‍ സെയില്‍.
മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ വന്‍വിലക്കുറവില്‍ വില്‍പനക്കുവെക്കുന്നു. ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് വിവോയുടെ കാര്‍ണിവര്‍ സെയില്‍. കമ്പനിയുടെ ഓണ്‍ലൈന്‍ ഇ കോമേഴ്‌സ് സ്‌റ്റോര്‍ വഴിയാണ് വില്‍പന. ഓഗസ്റ്റ് ഏഴ് മുതല്‍ 9 വരെയാണ് കാലാവധി. വിവോ നെക്‌സ്, വിവോ വി9 എന്നീ രണ്ട് മോഡലുകളാണ് ഫ്ളാഷ് സെയിലിലൂടെ വന്‍ വിലക്കുറവില്‍ വില്‍ക്കുന്നത്. മൂന്നു ദിവസവും ഉച്ചക്ക് 12 മണിക്കാണ് ഫ്ളാഷ് സെയില്‍ നടക്കുക. രണ്ട് ഹാന്‍ഡ്‌സെറ്റുകളും കേവലം 1,974 രൂപക്ക് ലഭിക്കും.
സ്‌റ്റോക്ക് കുറവായതിനാല്‍ ഭാഗ്യമുള്ളവര്‍ക്ക് മാത്രമെ ലഭിക്കൂവെന്ന് കമ്പനി പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. വിവോ നെക്‌സിന്റെ ഇപ്പോഴത്തെ വിപണിവില 44,990 ഉം വിവോ വി9ന്റെത് 20,990രൂപയുമാണ്. അതാണ് ഫ്ളാഷ് സെയിലിലൂടെ 1,974 രൂപക്ക് നല്‍കുന്നത്. ഇതോടൊപ്പം എക്‌സ്‌ക്ലൂസിവ് ഡിസ്‌കൗണ്ടുകള്‍, ഹോട്ട് ഡീലുകള്‍, കൂപ്പണുകള്‍, ലക്കി ഡ്രോ, ക്യാഷ് ബാക്ക് എന്നിവയും ഫ്രീഡം കാര്‍ണിവലിന്റെ ഭാഗമാണ്. വിവോ എക്‌സ് ഇ 100 ഇയര്‍ഫോണ്‍, വിവോ യുഎസ്ബി കേബിള്‍, വിവോ എക്‌സ്ഇ 680 ഇയര്‍ഫോണ്‍ എന്നിവ 72 രൂപക്കാണ് ഫ്രീഡം കാര്‍ണവില്‍ എത്തുന്നത്. വിവോ വൈ66ന് 8,999ഉം വിവോ വൈ55എസ്ന് 8490ഉം വിവോ വൈ69ന് 9,990 മാണ് വില.
വിവോയുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ഫോണാണ് വിവോ നെക്‌സ്. പ്രീമിയം മോഡലായ നെക്‌സ് എസിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വിവോ നെക്‌സ്. പോപ് അപ് സെല്‍ഫി ക്യാമറ, ഡുവല്‍ സിം, ആന്‍ഡ്രോയിഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒസിലാണ് പ്രവര്‍ത്തിക്കുന്നത്.4000 എം.എച്ച് ആണ് ബാറ്ററി കപ്പാസിറ്റി. 162x77x7.98 എംഎം ആണ് വിവോ നെക്സ് എസിന്റെ വലുപ്പം.