ആപ്പിള്‍ കാര്‍ യാഥാര്‍ഥ്യത്തിലേക്ക്

ആപ്പിളില്‍ നിന്നെത്തുന്ന സ്വപ്നതുല്യമായ ഉത്പന്നമായിരിക്കും ഈ കാറെന്ന് സാങ്കേതിക വിശകലന വിദഗ്ധര്‍ പറയുന്നു. 

Update: 2018-08-16 09:19 GMT
Advertising

ടെക് രംഗത്തെ ആഗോള ഭീമന്‍മാരായ ആപ്പിള്‍, ഓട്ടോണമസ് കാര്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ വര്‍ഷം കുറേയായി പദ്ധതികളൊരുക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പുകളും അടുത്ത കാലത്തൊന്നും ആപ്പിള്‍ പുറത്തുവിട്ടിരുന്നില്ല. അതോടെ സ്വപ്ന കാര്‍ പദ്ധതി ആപ്പിള്‍ ഉപേക്ഷിച്ചതായും അഭ്യൂഹങ്ങള്‍ പരന്നു.

എന്നാല്‍ അഭ്യൂഹങ്ങളെ അസ്ഥാനത്താക്കി ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ആപ്പിള്‍ കാര്‍ 2023-2025 കാലയളവിനിടെ യാഥാര്‍ഥ്യമാക്കുമെന്നാണ്. ആപ്പിളില്‍ നിന്നെത്തുന്ന സ്വപ്നതുല്യമായ ഉത്പന്നമായിരിക്കും ഈ കാറെന്ന് സാങ്കേതിക വിശകലന വിദഗ്ധര്‍ പറയുന്നു. ഇതേസമയം, ആപ്പിള്‍ കാറിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നതു സംബന്ധിച്ച് ചെറിയൊരു സൂചന പോലും കമ്പനി പുറത്തുവിട്ടിട്ടില്ല. കോടിക്കണക്കിന് ഡോളറിന്റെ ഓട്ടോണമസ് കാര്‍ വിപണി ലക്ഷ്യമിട്ട് തന്നെയാണ് ആപ്പിള്‍ കാര്‍ എത്തുക.

ചെറിയ പിഴവിനുള്ള സാധ്യത പോലും ഇല്ലാതാക്കിയായിരിക്കും വര്‍ഷങ്ങളുടെ കാത്തിരിപ്പിനും ഗവേഷണങ്ങള്‍ക്കുമൊടുവില്‍ ആപ്പിള്‍ കാര്‍ എത്തുക. ഓട്ടോണോമസ് കാറുകളുടെ പരീക്ഷണ ഓട്ടത്തിനുള്ള അനുമതി ആപ്പിളിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഡ്രൈവറില്ലാ കാറിനുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ അതീവ രഹസ്യമാക്കിയാണ് ആപ്പിളിന്റെ നീക്കങ്ങളൊക്കെയും. സാങ്കേതികത്തികവിലും, ഐഫോണും മാക്കും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ ഡിസൈനിലും പേരുകേട്ട ആപ്പിളിന്റെ കാറും സ്വപ്നതുല്യമായ സവിശേഷതകളുമായിട്ടായിരിക്കും പുറത്തിറങ്ങുക.

Tags:    

Similar News