വാട്സ്ആപ്പിലെ വ്യാജന്‍മാരെ തുരത്തണമെന്ന ആവശ്യം ശക്തമാക്കി കേന്ദ്രം
വ്യാജ വാര്‍ത്തകള്‍ യഥേഷ്ടം പ്രചരിക്കുകയും ആള്‍ക്കൂട്ട കൊലപാതകം അടക്കമുള്ള ആക്രമണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്.
വ്യാജ വാര്‍ത്താ നിയന്ത്രണത്തിന് വാട്സ്ആപ്പ് നടപടി സ്വീകരിക്കണമെന്ന നിലപാട് ശക്തമാക്കി കേന്ദ്രം. പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥന്‍ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്, വാട്സ്ആപ്പ് സി.ഇ.ഒയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.
വ്യാജ വാര്‍ത്തകള്‍ യഥേഷ്ടം പ്രചരിക്കുകയും ആള്‍ക്കൂട്ട കൊലപാതകം അടക്കമുള്ള ആക്രമണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ട് തവണ വാട്സ്ആപ്പിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ്ആപ്പ് സി.ഇ.ഒ ക്രിസ് ഡാനിയേലുമായുള്ള കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ കൂടിക്കാഴ്ച.
പ്രശ്നപരിഹാരത്തിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണം, ഇന്ത്യയില്‍ വാട്സ്ആപ്പിന് ഓഫീസ് വേണം, ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നീ ആവശ്യങ്ങളാണ് കേന്ദ്രം ഉന്നയിച്ചത്. സ്വകാര്യ സന്ദേശങ്ങള്‍ നിരീക്ഷിക്കുന്ന് സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ ബാധിക്കുമെന്നും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു ഇക്കാര്യത്തിലെ വാട്സ്ആപ്പിന്റെ നിലപാട്.