കാറുകള്‍ക്ക് പിന്നാലെ ഇലക്ട്രിക് ബൈക്കുകളുമായി ഊബര്‍
ജമ്പ് എന്ന ഇലക്ട്രിക്ക് ബൈക്ക് സേവനവുമായാണ് ഊബര്‍ കൈകോര്‍ക്കുന്നത്
കാറുകള്‍ക്ക് പിന്നാലെ ഇലക്ട്രിക് ബൈക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഊബര്‍. നഗരങ്ങളിലെ യാത്ര എളുപ്പമാക്കാന്‍ കൂടുതല്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലിറക്കാനാണ് ഊബറിന്റെ പദ്ധതി.
നഗരങ്ങളിലെ ഗതാഗത കുരുക്കിന് ഒരു പരിഹാരവും സുഖകരമായ യാത്രയുമാണ് ഊബര്‍ ലക്ഷ്യം വെക്കുന്നത്. നഗരങ്ങളിലൂടെയുള്ള യാത്രക്കായാണ് ഊബര്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഇറക്കുന്നത്. ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി വിജയം കണ്ടില്ലെങ്കിലും ഭാവിയില്‍ പദ്ധതി വലിയ ലാഭകരമായിരിക്കുമെന്നാണ് ഊബര്‍ സിഇഒ ഡാരാ ഖോസ്രോഷാഹി പറയുന്നത്. ജമ്പ് എന്ന ഇലക്ട്രിക്ക് ബൈക്ക് സേവനവുമായാണ് ഊബര്‍ കൈകോര്‍ക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാസിസ്കോയില്‍ ആരംഭിച്ച അണ്‍ലൈസന്‍സ്ഡ് ഇലക്ട്രിക് ബൈസിക്കിള്‍ ഷെയറിങ് സേവനമാണ് ജമ്പ്. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ അടക്കം എട്ട് അമേരിക്കന്‍ നഗരങ്ങളില്‍ ഇതിനോടകം ജമ്പ് ഇലക്ട്രിക് ബൈക്കുകള്‍ ലഭ്യമാണ്. ബെര്‍ലിനില്‍ ഉടന്‍ തന്നെ ജമ്പ് ബൈക്കുകള്‍ ഇറക്കും. ഉപഭോക്താക്കള്‍ക്ക് കാര്‍ യാത്രയേക്കാള്‍ ചെലവു കുറവായിരിക്കും ഇലക്ട്രിക് ബൈക്ക് യാത്രയെന്ന് സിഇഒ പറഞ്ഞു.