എെ.പി.സി 377 റദ്ദാക്കിയത് ഗൂഗിൾ ആഘോഷിക്കുന്നത് ഇങ്ങനെ...
സെർച്ച് ഒാപ്ഷന്റെ കീഴെ മഴവിൽ കൊടിയുടെ ചിഹ്നം വച്ചാണ് സമത്വത്തിന്റെ വിധിയെ ഗൂഗിൾ സ്വാഗതം ചെയ്യുന്നത്
Update: 2018-09-06 16:15 GMT
എെ.പി.സി 377 റദ്ദാക്കിയ സുപ്രിം കോടതിയുടെ വിധിയെ രാജ്യമെമ്പാടും നല്ല രീതിയിൽ വരവേൽക്കുകയാണ്. ഭരണഘടനയുടെ നാഴികക്കല്ലായ ഈ തീരുമാനത്തെ ടെക്ക് ഭീമൻ ഗൂഗിളും ആഘോഷിക്കുകയാണ്. സെർച്ച് ഒാപ്ഷന്റെ കീഴെ മഴവിൽ കൊടിയുടെ ചിഹ്നം വച്ചാണ് സമത്വത്തിന്റെ വിധിയെ ഗൂഗിൾ സ്വാഗതം ചെയ്യുന്നത്.
തിരസ്കരിക്കപ്പെട്ട എൽ.ജി.ബി.ടി സമൂഹത്തിൽപ്പെട്ടവർക്കായി ഗൂഗിൾ ജീവനക്കാർ ഗേഗ്ലേഴ്സ് എന്നൊരു കൂട്ടായ്മക്ക് രൂപം നൽകിയിരുന്നു. 2006 വരെ ആ പദം എൽ.ജി.ബി.ടി സമൂഹത്തിൽപ്പെട്ടവരിൽ ജനകീയമായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ ചേർന്ന അഞ്ചംഗ ബെഞ്ചാണ് വിപ്ലവപരമായ ഈ തീരുമാനമെടുത്തത്.