ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി ആമസോണ്‍
ഫ്‌ളിപ്പ്കാര്‍ട്ടിന് പിന്നലെ ആമസോണും ബിഗ് ബില്യണ്‍ ഡേ സെയില്‍സിന്റെ തിയതി പ്രഖ്യാപിച്ചു.
ഫ്‌ളിപ്പ്കാര്‍ട്ടിന് പിന്നലെ ആമസോണും ഓഫര്‍ സെയില്‍സിന്റെ തിയതി പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്നാണ് ആമസോണിന്റെ പേര്. ഒക്ടോബര്‍ 10ന് തുടങ്ങുന്ന വില്‍പന 15ന് അവസാനിക്കും. നാല് ദിവസമാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ വില്‍പനയെങ്കില്‍ ഒരു ദിവസം നീട്ടി അഞ്ച് ദിവസമാണ് ആമസോണിലേത്. 10 മുതല്‍ 14 വരെയാണ് ഫ്ളിപ്പ്കാര്‍ട്ടിലെ വില്‍പ്പന. ഇതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിലയും ഓഫറും മനസിലാക്കി സാധനങ്ങള്‍ തെരഞ്ഞെടുക്കാനാവും. മുന്‍ വര്‍ഷങ്ങളിലേത് പോലെ സ്മാര്‍ട്ട്‌ഫോണുകള്‍, ടിവി, വീട്ടുപകരണങ്ങള്‍, ഫാഷന്‍ തുടങ്ങി എല്ലാതും ആമസോണിലൂടെ ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാം.
എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും നല്‍കുന്നു. പ്രൈം അംഗങ്ങള്‍ക്ക് എളുപ്പത്തില്‍ സാധനങ്ങള്‍ തെരഞ്ഞെടുക്കാം. നോ കോസ്റ്റ് ഇ.എം.ഐ സേവനത്തിന് പുറമെ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക് എന്നിവയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇ.എം.ഐ സര്‍വീസും കമ്പനി നല്‍കുന്നു. എക്‌സ്‌ചേഞ്ച് ഓഫറും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. ലാപ്‌ടോപ്, ക്യാമറ, സ്പീക്കര്‍ എന്നിവ പ്രത്യേക വിലക്കുറവിലും സ്വന്തമാക്കാം. ഓര്‍ഡര്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ വേഗത്തില്‍ സാധനങ്ങള്‍ എത്തിച്ച് തരുമെന്നും കമ്പനി വ്യക്തമാക്കുന്നു.
48 മണിക്കൂറിനുള്ളില്‍ ടിവിയും മറ്റും വീട്ടിലെത്തിക്കുമെന്നാണ് ആമസോണിന്റെ അവകാശവാദം. ടോപ് ബ്രാന്‍ഡ് വസ്ത്രങ്ങള്‍ 50 ശതമാനം വിലക്കുറവിലും സ്വന്തമാക്കാനാവുമെന്നും കമ്പനി വ്യക്തമാക്കുന്നു. വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യത്തെ ബിഗ് ബില്യണ്‍ ഡേ സെയിലാണ് ഫ്ളപ്പ്കാര്‍ട്ടിലേത്. സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി എന്നിവരെ ഉപയോഗപ്പെടുത്തിയാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ നീക്കങ്ങള്‍. എന്നാല്‍ ആമസോണ്‍ അത്തരമൊരു നീക്കം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.