10 ജിബി റാം; ഞെട്ടിക്കാനൊരുങ്ങി ഒപ്പോ
10 ജിബി റാം പിന്തുണയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാവാനൊരുങ്ങി ഒപ്പോ.
10 ജിബി റാം കരുത്തുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാവാ നൊരുങ്ങി ഒപ്പോ. ഒപ്പോ ഫൈന്‍ഡ് എക്‌സ് (Oppo Find X ) എന്നാണ് മോഡലിന്റെ പേര്. ചൈനീസ് മാര്‍ക്കറ്റുകളെയാണ് ആദ്യം ലക്ഷ്യം വെക്കുന്നതെങ്കിലും വൈകാതെ ഇന്ത്യയിലും അവതരിക്കും.10 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ ഒപ്പോയുടെ ഫൈന്‍ഡ് എക്‌സ് മോഡല്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. 8 ജിബി റാം ആണ് ആ മോഡലിനുള്ളത്. ഏകദേശം 59,990 രൂപയാണ് വില. എന്നാല്‍ ഈ മോഡല്‍ 10ജിബി റാമിലേക്ക് എത്തുമ്പോള്‍ വിലയിലും മാറ്റം വരും. അതേസമയം 8ജിബി റാം ഉള്ള മോഡലിന്റെ സമാനമായ പ്രത്യേകതകളായിരിക്കും 10 ജിബി റാം ഉള്ള മോഡലിലും ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
OPPO Find X adds a 10GB RAM version, which will be the world's first 10GB RAM Smartphone. pic.twitter.com/ULdntw6X95
— Ice universe (@UniverseIce) September 27, 2018
ഓപ്പോ ഫൈന്‍ഡ് എക്സിലെ പ്രത്യേകതകളെന്തൊക്കെ?
ആന്‍ഡ്രോയിഡ് 8.1 ഒറിയോയുടെ കളര്‍ ഒ.എസ് 5.1 ആണ് ഓപറേറ്റിങ് സിസ്റ്റം. 6.42 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോള്‍ഡ് ഡിസ്‌പ്ലെ, 19.5:9 ആസ്‌പെക്ട് റേഷ്യോ, 93.8 സ്‌ക്രീന്‍ ടു ബോഡി റേഷ്യോ. ഒക്ടാകോര്‍ ക്വാല്‍കം സ്‌നാപ്ട്രാഗണ്‍ 845 പ്രൊസസര്‍, ഇരട്ട ക്യാമറ സൗകര്യം, 16 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സറും 20 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി സെന്‍സറും. 20 മെഗാപിക്‌സലിന്റെ ഒറ്റ സെല്‍ഫി ക്യാമറ. f/2.0 അപേര്‍ച്ചര്‍. 3,730 എം.എ.എച്ച് ആണ് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്. പോപ് അപ് രൂപത്തിലാണ് ക്യാമറ വരിക.
ഈ പ്രത്യേകതകളില്‍ എങ്ങനെയാവും 10 ജിബി റാം പ്രവര്‍ത്തിക്കുക എന്ന ആകാംക്ഷയിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍. പ്രത്യേകിച്ച് ആപ്പിളിന്റെ ഐഫോണ്‍ ടെന്‍ എസും ഗൂഗിള്‍ പിക്‌സല്‍ 2 വുമൊക്കെ 4ജിബി റാമില്‍ അത്യുഗ്രന്‍ ഫീച്ചറുകള്‍ നല്‍കുമ്പോള്‍. ഒപ്പോക്ക് പിന്നാലെ വിവോയും 10 ജിബി റാം ഉള്ള ഫോണ്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.