ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ വൈറസ്

വാട്‌സ്ആപ്പിനെയാണ് ഓണ്‍മി ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നാണ് വൈറസിനെ കണ്ടെത്തിയ ആന്റി വൈറസ് കമ്പനി പറയുന്നത്

Update: 2018-10-07 08:05 GMT
Advertising

ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് പുതിയ വൈറസ് പ്രചരിക്കുന്നു. ഓണ്‍മി(OwnMe) എന്ന വൈറസാണ് അതിവേഗത്തില്‍ പ്രചരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ വൈറസ് ഫോണിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലാണ് ഈ വൈറസിന്റെ കണ്ണ്. വാട്‌സ്ആപ്പിനെയാണ് ഈ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നാണ് വൈറസിനെ കണ്ടെത്തിയ ആന്റി വൈറസ് കമ്പനി പറയുന്നത്.

വാട്‌സ്ആപ്പ് വഴിയുള്ള ചാറ്റ് വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് ഓണ്‍ മീ ചോര്‍ത്തിയെടുക്കുന്നത്. ഇതിനൊപ്പം കോള്‍ ഹിസ്റ്ററിയും മെസേജ് ഹിസ്റ്ററിയും ബ്രൗസിംങ് ഹിസ്റ്ററിയും ഓണ്‍ മീ സ്വന്തമാക്കും. നമ്മുടെ ഫോണിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് സ്വന്തം സര്‍വറിലേക്ക് ഈ വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതാണ് ഓണ്‍മീയുടെ രീതി.

ഇപ്പോഴും ഓണ്‍ മീയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ സംശയം തോന്നുന്ന ഒരു ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.

അടുത്തിടെ ക്രിപ്‌റ്റോജാക്കിംങ് എന്ന പേരില്‍ ഹാക്കര്‍മാര്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ബന്ധമുള്ള കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണിലും നുഴഞ്ഞുകയറി ക്രിപ്‌റ്റോ കറന്‍സികള്‍(ഡിജിറ്റല്‍ പണം) മോഷ്ടിക്കുന്നതാണ് ക്രിപ്‌റ്റോജാക്കിംങിന്റെ രീതി.

Tags:    

Similar News