ചോര്‍ന്ന വിവരങ്ങളുടെ ദുരുപയോഗം തടയാന്‍ കഴിയില്ലെന്ന് ഫേസ്ബുക്ക് 

വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാന്‍ പദ്ധതിയില്ലെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.

Update: 2018-10-14 08:44 GMT
Advertising

ഫേസ്ബുക്കിനെ പിടിച്ചുലച്ച ഹാക്കിങ് വിഷയത്തില്‍ പുതിയ വിശദീകരണം. വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാന്‍ പദ്ധതിയില്ലെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് എന്തും ചെയ്യാനാവും. പ്രത്യേകിച്ച് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിക്കാനാവുമെന്നും കമ്പനി വ്യക്തമാക്കുന്നു.

യൂസര്‍നെയിം, മതം, ഭാഷ, ലിംഗഭേദം, സ്വദേശം, വൈവാഹിക അവസ്ഥ, നിലവില്‍ താമസിക്കുന്ന സ്ഥലമുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാനും തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്റെ നിലപാട്. 1.4 കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള വ്യക്തിവിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.

സാധാരണ ഇങ്ങനെ വിവരങ്ങള്‍ ചോര്‍ന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പടുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ കമ്പനികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ പുതിയ വിശദീകരണം ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.

Tags:    

Similar News