ഇനി കൃത്രിമ ചന്ദ്രനും; തെരുവുകള്‍ പ്രകാശിപ്പിക്കാന്‍ പുതിയ വിദ്യയുമായി ചൈന
2020 ഓടെ ആദ്യത്തെ മനുഷ്യ നിര്‍മ്മിത ചന്ദ്രന്റെ വിക്ഷേപണം നടക്കും. പരീക്ഷണ വിക്ഷേപണം വിജയം കണ്ടാല്‍ 2022 ഓടെ കൂടുതല്‍ മനുഷ്യ നിര്‍മ്മിത ചന്ദ്രനെ വിക്ഷേപിക്കാനാണ് ലക്ഷ്യം.
2020 ഓടെ കൃത്രിമ ചന്ദ്രനെ നിര്‍മ്മിക്കാനൊരുങ്ങി ചൈന. വൈദ്യുത ചാര്‍ജ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണം.
സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡു നഗരത്തിലാണ് കൃത്രിമ ചന്ദ്രനെ നിര്‍മ്മിക്കുക. 2020 ഓടെ ആദ്യത്തെ മനുഷ്യ നിര്‍മ്മിത ചന്ദ്രന്റെ വിക്ഷേപണം നടക്കും. പരീക്ഷണ വിക്ഷേപണം വിജയം കണ്ടാല്‍ 2022 ഓടെ കൂടുതല്‍ മനുഷ്യ നിര്‍മ്മിത ചന്ദ്രനെ വിക്ഷേപിക്കാനാണ് ലക്ഷ്യം.
ചന്ദ്രനെക്കാള്‍ എട്ട് ഇരട്ടി പ്രകാശം നല്‍കുന്നവയായിരിക്കും കൃത്രിമ ചന്ദ്രന്‍. സൂര്യനില്‍ നിന്നും പ്രതിഫലിച്ചെത്തുന്ന പ്രകാശമാണ് കൃത്രിമ ചന്ദ്രനിലൂടെ ചൈനയിലെ ഇരുട്ട് അകറ്റുക. വിക്ഷേപണം പൂര്‍ത്തിയായാല്‍ പ്രദേശത്തുള്ള തെരുവ് വിളക്കുകള്‍ക്കു പകരം കൃത്രിമ ചന്ദ്രന്‍ പ്രകാശിക്കും. ഇതുവഴി 1.2 ബില്ല്യന്‍ യുവാന്‍ വൈദ്യുതി ചെലവില്‍ മാത്രം ലാഭിക്കാന്‍ കഴിയും. ദുരന്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനും കൃത്രിമ ചന്ദ്രന്‍ സഹായകരമാകും എന്നാണ് വിലയിരുത്തല്‍.