‘അജ്ഞാത’ ഫേസ്ബുക്ക് പരസ്യം 10 മില്യൺ വോട്ടർമാരെ സ്വാധീനിച്ചു

Update: 2018-10-22 12:35 GMT
Advertising

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ്‌ ഡീലിന് വിരുദ്ധമായി വോട്ട് ചെയ്യുന്നതിന് ഫേസ്ബുക്കിൽ നടന്ന അജ്ഞാത രാഷ്ട്രീയ കാമ്പയിനിലൂടെ 10 മില്യൺ വോട്ടുകൾ സമ്പാദിച്ചെന്ന് മാധ്യമ റിപ്പോര്‍ട്ട്.

ഏറ്റവും വലിയ മീഡിയ നെറ്റ് വര്‍ക്കുകളൊന്ന് വഴി ബ്രെക്സിറ്റിന് അനുകൂലമായി നിരവധി വാര്‍ത്തകളും എഴുത്തുകളും വന്നതായും അതെല്ലാം തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

87 മില്യണ്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ നിന്നും ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിന് തൊട്ട് പിന്നാലെയാണ് ഫേസ്ബുക്കിനെതിരെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

രാഷ്ടീയപരമായ പരസ്യങ്ങള്‍ക്ക് സുതാര്യത കൊണ്ടു വരുന്നതിന് അമേരിക്കയിലും ബ്രസീലിലും നടപ്പിലാക്കിയ രൂപത്തില്‍ ഒന്ന് ഇന്ത്യയിലും യു.കെയിലും 2019 മാര്‍ച്ചോടെ കൊണ്ട് വരുമെന്ന് ഫേസ്ബുക്ക് പറയുന്നു. പുതിയ പരസ്യ രൂപകല്‍പനയിലൂടെ രാഷ്ടീയ പരസ്യങ്ങള്‍ ആര് നല്‍കിയെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.

പ്രത്യേക സാങ്കേതിക വിദ്യയിലൂടെ ദോഷകരമായ ഉള്ളടക്കം ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്കിപ്പോള്‍. 2016 ലെ യു.എസ് തെരെഞ്ഞെടുപ്പില്‍ റഷ്യന്‍ അക്കൗണ്ടുകളില്‍ നിന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Tags:    

Similar News