വെറും വണ്‍പ്ലസ് സിക്സ് അല്ല,  ഇത് ‘OnePlus 6T’- പ്രത്യേകതകള്‍ 

3600 എം.എ.എച്ച് ബാറ്ററിയോട് കൂടിയുള്ള വൺപ്ലസ് 6Tയുടെ പ്രധാന പ്രത്യേകത, ഡിസ്പ്ലെയുടെ അടിയിലുള്ള ഫിംഗർ പ്രിന്റ് സ്കാനറാണ്.

Update: 2018-10-24 05:04 GMT
Advertising

ആകാംക്ഷയോടെ കാത്തിരിക്കുന്ന വണ്‍പ്ലസ് 6T ഒക്ടോബർ 29ന് വിപണിയിലെത്തും. ന്യൂയോർക്കിൽ നടക്കുന്ന ചടങ്ങിലാണ് വൺപ്ലസ് 6Tയെ വിപണിയിൽ അവതരിപ്പിക്കുക. ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകളായ ഐപാഡിന്റെയും മാക്ബുക്കിന്റെയും ലോഞ്ചിങ് ഒകടോബർ 30ന് നടക്കുന്ന കാരണം വൺപ്ലസ് 6Tയുടെ ലോഞ്ചിങ് ചടങ്ങ് നേരത്തേയാക്കുകയായിരുന്നു.

വണ്‍പ്ലസ് 6T എത്തുന്ന സാഹചര്യത്തിൽ ഇപ്പോൾ വിപണിയിലുള്ള ‘വണ്‍പ്ലസ് 6’ മോഡല്‍ അവസാനിപ്പിക്കാനാണ് സാധ്യത. വൺപ്ലസ് 6ന്റെത് പോലുള്ള കേയ്സ് ഉപയോഗിച്ചതിനാൽ വൺപ്ലസ് 6Tക്ക് രൂപത്തിൽ കാര്യമായ മാറ്റം ഉണ്ടാകില്ല. 3600 എം.എ.എച്ച് ബാറ്ററിയോട് കൂടിയുള്ള വൺപ്ലസ് 6Tയുടെ പ്രധാന പ്രത്യേകത, ഡിസ്പ്ലെയുടെ അടിയിലുള്ള ഫിംഗർ പ്രിന്റ് സ്കാനറാണ്. 4 ഇൻ-ഡിസ്പ്ലെ ഫിംഗർപ്രിന്റ് സ്കാനർ, സ്ക്രീൻ അൺലോക്ക് എന്നീ സൗകര്യങ്ങളുമുണ്ടാകും.

845 പ്രോസസ്സർ ആണ് വൺപ്ലസ് 6Tക്ക് ഉപയോഗിച്ചിരിക്കുന്നത്. 6.4 ഇഞ്ചിന്റെ എ.എം.ഒ.എൽ.ഇ.ഡി ഡിസ്പ്ലെയാണ് 6Tക്കുണ്ടാവുക. വൺപ്ലസ് 6ന് ചതുരാകൃതിയിലുള്ള നോച്ച് ഡിസ്പളെയാണ് ഉണ്ടായിരുന്നതെങ്കില്‍ വൺപ്ലസ് 6Tക്ക് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പളെയാണുള്ളത്. കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോ എടുക്കാൻ ശേഷിയുള്ള ക്യാമറയായിരിക്കും 6Tയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ലഭ്യമായ മികച്ച ക്യാമറാ ഫോണായ ഗൂഗിളിന്റെ പിക്സൽ മോഡലുകളെ കവച്ച് വെക്കുന്ന ക്യാമറ സംവിധാനമാണ് 6Tക്ക് ഉള്ളതെന്നാണ് അവകാശവാദം.

വണ്‍പ്ലസിലെ 64 ജിബി വേര്‍ഷന് പകരം, 6 ജി.ബി റാം + 128 ജി.ബി മോഡലും 8 ജി.ബി റാം +128 ജി.ബിയുടെ മറ്റൊരു മോഡലുമായിരിക്കും ഇറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ഇവക്ക് യഥാക്രമം 37,999 രൂപയും 40,999 രൂപയുമാണ് പ്രതീക്ഷിക്കുന്ന വില.

ഒക്ടോബർ 30നാണ് വൺപ്ലസ് 6T ഇന്ത്യൻ വിപണിയിലെത്തുന്നത്. ആമസോൺ ഇന്ത്യ വഴി മുൻകൂർ ബുക്കിങ്ങിലൂടെ ബുള്ളറ്റ് വൈര്‍ലെസ് ഇയർഫോൺ സൗജന്യമായി ലഭിക്കും. കൂടാതെ 500 രൂപ ക്യാഷ് ബാക്ക് ഓഫറും ഉണ്ടായിരിക്കും.

Tags:    

Similar News