വാട്സ്ആപ്പ് ഇനി പഴയെ പോലെയാവില്ല; പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കാം
ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലെ വാട്സ്ആപ്പ് ഇനി പഴയെ പോലെയാവില്ല, നിരവധി പുതിയ മാറ്റങ്ങളുമായിട്ടാണ് വാട്സ്ആപ്പ് ആപ്പിൾ ഉപകരണങ്ങളിൽ ലഭ്യമാകുക. ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ വാട്സ്ആപ്പ് ഇനി ഉപയോഗിക്കുമ്പോൾ സന്ദേശങ്ങളിലെ ശബ്ദ റിപ്ലൈ ഓപ്‌ഷൻ ഇനി മാറ്റങ്ങളോടെയാവും ലഭ്യമാവുക. ഒരു ശബ്ദ റിപ്ലൈ പ്ലേ ചെയ്ത് കഴിഞ്ഞാൽ തുടർച്ചയോടെ തന്നെ അടുത്ത ശബ്ദ സന്ദേശവും പ്ലേയാവുന്ന രൂപത്തിലാണ് വാട്സ്ആപ്പ് പുതിയ മാറ്റം വരുത്തിയിട്ടുള്ളത്. നേരത്തെ ഓരോ ശബ്ദ സന്ദേശവും വേറെയായി തന്നെ നമ്മൾ പ്ലേ ചെയ്യണമായിരുന്നു. റിപ്ലൈ ഓപ്‌ഷനിൽ തന്നെ സ്റ്റാർ ചെയ്യാനും, ഫോർവേഡ് ചെയ്യാനും, റിപ്ലൈ, കോപ്പി, ഡിലീറ്റ് ഓപ്‌ഷനുകൾ ലഭ്യമാക്കാനും പുതിയ വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലുള്ള മൊബൈൽ ഉപഭോക്താക്കൾക്ക് സാധിക്കും.
ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലെ വേറെയൊരു മാറ്റമാണ് സ്റ്റാറ്റസിനുള്ള മറുപടി ഓപ്‌ഷൻ. ഇനി മുതൽ വേറെയൊരാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിന് നമുക്ക് ഫോട്ടോകളായും, വീഡിയോയായും, ശബ്ദ സന്ദേശങ്ങളായും, കോണ്ടാക്ടുകളായും, ഡോക്യൂമെന്റുകളായും മറുപടി സന്ദേശം നൽകാവുന്നതാണ്. ലൊക്കേഷൻ വരെ ഈ രൂപത്തിൽ സ്റ്റാറ്റസിന് മറുപടിയായി അയക്കാവുന്നതാണ്. വാട്സ്ആപ്പിൽ അയക്കുന്ന ഫോട്ടോകൾ ഇനി മുതൽ ആപ്ലിക്കേഷൻ തുറന്ന് നോക്കാതെ തന്നെ പ്രിവ്യു രൂപത്തിൽ നോട്ടിഫിക്കേഷൻ ഓപ്‌ഷനിലൂടെ കാണാൻ സാധിക്കുന്നതാണ്. വാട്സ്ആപ്പി ന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഇനി മുതൽ വിഡിയോയും ഇത് പോലെ പ്രിവ്യു കാണാൻ സാധിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റിൽ മുഖം വെച്ച് വാട്സ്ആപ്പ് ലോക്ക് ചെയ്യാനുള്ള ഫീച്ചറും ലഭ്യമാകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു.