മീഡിയാടെക്ക് ഹീലിയോ പി70 പ്രൊസസറുമായെത്തുന്ന ആദ്യ ഫോണ്‍ റിയല്‍മിയില്‍ നിന്നും 

Update: 2018-10-28 04:57 GMT
Advertising

അടുത്തിടെ അവതരിച്ച മീഡിയ ടെക് ഹീലിയോ പി70 പ്രൊസസര്‍ ഉപയോഗിച്ചുള്ള ആദ്യ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കുമെന്ന് ഒപ്പോയുടെ സബ് ബ്രാന്‍ഡായ റിയല്‍മി. റിയല്‍മിയുടെ തന്നെ റിയല്‍മി 2, 2പ്രൊ, റിയല്‍മി സിവണ്‍ എന്നീ മോഡലുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. അതിന് പിന്നാലെയാണ് പുതിയ പ്രൊസസര്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഫോണും കമ്പനി പുറത്തിറക്കുന്നത്.

പ്രത്യേകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) എഞ്ചിനോടുകൂടിയുള്ള പി 70 പ്രൊസസറാണ് മീഡിയാടെക് ഹീലിയോ പി70 പ്രൊസസര്‍. മുന്‍ഗാമിയായ പി60 പ്രൊസസറില്‍ നിന്നും വേഗതയിലും മറ്റും ഏറെ പ്രത്യേകതകള്‍ പുതിയ പ്രൊസസറിനുണ്ട്. ടിഎസ്എംസിയുടെ 12എന്‍എം ഫിന്‍ഫെറ്റ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസര്‍.

ഇതില്‍ നാല് 2.1GHz ARM Cortex-A73 കോറുകളും നാല് 2.0 GHz ARM Cortex-A53 കോറുകളും ഉള്‍പ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊസസിങിന് വേണ്ടി 525 MHz എപിയു ഇതിനുണ്ട്. അതേസമയം ഇൌ പ്രൊസസര്‍ ഉപയോഗിച്ചുള്ള മോഡല്‍ എന്ന് വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News