ആമസോണിനെ കടത്തി വെട്ടി വീണ്ടും മൈക്രോസോഫ്റ്റിന് രണ്ടാം സ്ഥാനം
കഴിഞ്ഞ ക്വാര്‍ട്ടറില്‍ നേരിടെണ്ടി വന്ന മോശം വിപണിയാണ് ആമസോണിന് രണ്ടാം സ്ഥാനം നഷ്ടമാവാന്‍ കാരണം
യു.എസ്സിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനം എന്ന നില ആമസോണില്‍ നിന്നും മൈക്രോസോഫ്റ്റ് തിരിച്ച് പിടിച്ചു. കഴിഞ്ഞ ക്വാര്‍ട്ടറില്‍ നേരിടെണ്ടി വന്ന മോശം വിപണിയാണ് ആമസോണിന് രണ്ടാം സ്ഥാനം നഷ്ടമാവാന്‍ കാരണം. ആമസോണിന്‍റെ ഓഹരി 7 ശതമാനം കുറഞ്ഞതാണ് തിരിച്ചടിക്ക് കാരണം. മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ആമസോണിന്‍റെ ഓഹരിയില്‍ ഇത്ര വലിയ സമ്മര്‍ദ്ദം ഉണ്ടാകുന്നത്. ഗൂഗിളാണ് ഒന്നാം സ്ഥാനത്ത്.
മൈക്രോസോഫ്റ്റിന്‍റെ ക്ലൌഡ് കമ്പ്യൂട്ടിങ് സേവനങ്ങളാണ് ആമസോണിന് മുകളില്‍ കമ്പനിക്ക് സ്ഥാനം നേടി കൊടുക്കാന്‍ കാരണം. സ്റ്റോക്ക് മാര്‍ക്കറ്റ് വാല്യു 823 ബില്യണ്‍ ഡോളറായി ഉയര്‍ന്ന് നിന്നതോടെയാണ് ആമസോണിനെ രണ്ടാം സ്ഥാനത്തേക്ക് മൈക്രോസേഫ്റ്റ് പിന്‍തള്ളിയെന്ന് വിപണി ഉറപ്പ് വരുത്തിയത്. ആമസോണിന്‍റെ സ്റ്റോക്ക് മാര്‍ക്കറ്റ് വാല്യു 805 ബില്യണ്‍ ഡോളറാണ്.