വമ്പന്‍ ഓഫറുകളുമായി ഫ്‌ലിപ്കാര്‍ടിന്റെ ‘ബിഗ് ദിവാലി സെയില്‍’  

Update: 2018-10-31 14:47 GMT
Advertising

ദീപാവലിക്ക് വമ്പന്‍ ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട് നടത്തുന്ന 'ബിഗ് ദിവാലി സെയില്‍' നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. നവംബര്‍ അഞ്ച് വരെയാണ് ഓഫര്‍ വില്‍പന നടക്കുക. വില്‍പന കാലയളവില്‍ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് എന്നിവ വലിയ വിലക്കുറവില്‍ ലഭിക്കും. ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 75% വരെ വിലകുറയും. കൂടാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ.എം.ഐ സൗകര്യം ഉപയോഗപ്പെടുത്താനാകും. ഫോണ്‍പേ വഴി ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് നല്‍കുന്ന നോ കോസ്റ്റ് ഇ.എം.ഐയും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്പെടുത്താം.

പിക്‌സല്‍ 2 എക്‌സ്.എല്ലിന് 45,000 രൂപയുടെ വിലക്കുറവുണ്ട്. ദിവാലി സെയിലില്‍ 45,900 രൂപയ്ക്ക് പിക്‌സല്‍ 2 എക്‌സ്.എല്‍ ലഭിക്കും. ഐഫോണ്‍ 7, ഐഫോണ്‍ 6എസ്, ഐഫോണ്‍ എസ്.ഇ എന്നിവയ്ക്കും വിലക്കിഴിവുണ്ട്. ഐഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ എക്‌സ്.ആര്‍, ഐഫോണ്‍ എക്‌സ.്എസ് തുടങ്ങിയ ഫോണുകള്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ വഴിയോ, നോകോസ്റ്റ് ഇ.എം.ഐ ഉപയോഗിച്ചോ വാങ്ങാനാകും.

ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ.്എല്‍ 4ജിബി റാം 64ജിബി സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള ഫോണിന് 45,999 രൂപയും, 128 സ്‌റ്റോറേജ് മോഡലിന് 60,000 രൂപയുമാണ് ഫ്‌ലിപ്കാര്‍ട്ട് ദിവാലി സെയിലില്‍ വില. 12 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയുള്ള മികച്ച ആന്‍ഡ്രോയിഡ് ഫോണാണ് ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ്.എല്‍. എന്നാല്‍ മൈക്രോ എസ്.ഡി സൗകര്യമില്ലെന്നത് ന്യൂനതയാണ്.

ആപ്പിള്‍ ഐഫോണ്‍ 8

ആപ്പിള്‍ ഐഫോണ്‍ 8ന് 12 മെഗാ പിക്സല്‍ ക്യാമറ, 4.7 ഇഞ്ച് ഡിസ്‌പ്ലേ എന്നീ സൗകര്യങ്ങളുണ്ട്. 60,000 രൂപയ്ക്ക് താഴെ ലഭിക്കാവുന്ന മികച്ച ഫോണാണ് ആപ്പിള്‍ ഐഫോണ്‍ 8. എന്നാല്‍ ഒരു പിന്‍ ക്യാമറയെ ഫോണിനുള്ളൂ എന്നത് ന്യൂനതയാണ്. 58,999 രൂപയാണ് ആപ്പിള്‍ ഐഫോണ്‍ 8ന് ഫ്‌ലിപ്കാര്‍ട്ട് ദിവാലി സെയിലില്‍.

ആപ്പിള്‍ ഐഫോണ്‍ 6എസ്

32ജിബി സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള ആപ്പിള്‍ ഐഫോണ്‍ 6എസ് മോഡലിന് 29,499 രൂപയാണ് ദിവാലി സെയിലില്‍ വരുന്ന വില. 29,900 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില. എ9 ചിപ്പ് ,12 മെഗാ പിക്‌സല്‍ ക്യാമറ, 4.7 ഇഞ്ച് ഡിസ്‌പ്ലെ, 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് ഐഫോണ്‍ 6എസിന്റെ പ്രധാന പ്രത്യേകതകള്‍.

Tags:    

Similar News