കുതിച്ച് പാഞ്ഞ് ടിക് ടോക്; തിരിച്ചു വരാനുറച്ച് ഫേസ്ബുക്ക് 

മ്യൂസിക്കലിയെ ഏറ്റടുത്ത ശേഷം വലിയ മാറ്റങ്ങളോടെ ഇറങ്ങിയ ടിക് ടോക്, ലിപ് സിംഗ് വീഡിയോകളും ഒറിജിനിൽ വീഡിയോകളും ഉൾപ്പെടുന്ന സോഷ്യൽ-എന്റർടെെമെന്റ് ആപ്പാണ്.

Update: 2018-11-01 04:21 GMT
Advertising

ടിക് ടോക് ജ്വരം ബാധിച്ചിരിക്കുകയാണ് ഇന്ന് ലോകത്ത് എല്ലായിടത്തും. സോഷ്യൽ മീഡിയ രംഗത്ത് അതിവേഗം കുതിച്ച് കൊണ്ടിരിക്കുന്ന സോഷ്യല്‍ നെറ്റ്‍‍‍വർക്ക് ആപ്പായ ടിക് ടോകിന് ഇന്ത്യ ഉൾപ്പടെ ലോകത്ത് എവിടെയും ഉപയോക്താക്കളുണ്ട്.

മ്യൂസിക്കലിയെ ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളോടെ ഇറങ്ങിയ ടിക് ടോക്, ലിപ് സിംഗ് വീഡിയോകളും ഒറിജിനിൽ വീഡിയോകളും ഉൾപ്പെടുന്ന സോഷ്യൽ-എന്റർടെെമെന്റ് ആപ്പാണ്. യുവാക്കൾക്കിടയിൽ വൻ ജനപ്രീതി നേടിയ ടിക് ടോക് പക്ഷേ, ഫേസ്ബുക്ക് ഉൾപ്പടെയുള്ള ഭീമന്മാർക്ക് വലിയ അടിയാണ് നൽകിയിരിക്കുന്നത്.

ടിക് ടോക്കിന് സമാനമായ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഉപയോക്താക്കളെ പിടിച്ച് നിർ‍ത്താനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. മ്യൂസിക്കിനും ലിപ് സിംഗ് ലെെവിനും സഹായകമായ ‘ലാസ്സോ’ എന്ന ആപ്പുമായാണ് ഫേസ്ബുക്ക് ടിക് ടോക് വെല്ലുവിളിയെ നേരിടാന്‍ ഒരുങ്ങുന്നത്. സേവനം ഉടന്‍ ലഭ്യമാക്കി നിലവിലെ വളര്‍ച്ചയില്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഇടിവ് മറികടക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം.

Tags:    

Similar News