4 ജി വേഗത എയർടെലിന്; വ്യാപ്തിയിൽ മുമ്പൻ ജിയോ

Update: 2018-11-03 07:06 GMT
Advertising

4 ജി നെറ്റ് വർക്കിങ്ങിൽ എയർടെലും ജിയോയും തമ്മിലുള്ള മത്സരം മുറുകുന്നു. വേഗതയുടെ കാര്യത്തിൽ എയർടെൽ മുൻപിൽ നിൽക്കുമ്പോൾ രാജ്യത്തിനകത്തെ നെറ്റ് വർക്ക് വ്യാപ്തിയിൽ ജിയോയാണ് മുന്നിൽ. ഓപ്പൺ സിഗ്‌നലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് 4 ജി വേഗതയുടെ സമഗ്ര വിവരമുള്ളത്. എയർടെലിന്റെ ശരാശരി ഇന്റർനെറ്റ് ഡൗൺലോഡിങ്ങ് വേഗത സെക്കൻഡിൽ 7.53 എം.ബിയാണ്. ജിയോയിൽ ഇത് 5.47 എം.ബിയായി കുറയും. പക്ഷെ 4 ജി നെറ്റ് വർക്കിന്റെ കാര്യത്തിൽ ഏറ്റവും മികച്ചത് ജിയോയാണ് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇന്ത്യയിലുടനീളം 95 ശതമാനം ലഭ്യതയോടെ ജിയോ മികച്ചതാണ് എന്നാണ് ഓപ്പൺ സിഗ്‌നലിന്റെ മൊബൈൽ നെറ്റ് വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നത്. സർവേയിൽ വോഡാഫോണിനെയും ഐഡിയയെയും വെവ്വേറെയായിട്ടാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വോഡാഫോണും ഐഡിയയും അടുത്തിടെയാണ് ഒന്നായി ഐഡിയ-വോഡാഫോൺ പേരിൽ ഒരുമിച്ചത്.

ജിയോയുടെ കടന്ന് വരവോടെ ‘വേഗതയായി’ ഏറ്റവും നല്ല ഡാറ്റ നെറ്റ് വർക്കിന്റെ അടയാളമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. വെറും മൂന്ന് വർഷം കൊണ്ടാണ് ജിയോ രാജ്യത്തിൻറെ 95 ശതമാനം ഭാഗങ്ങളിലേക്കും അവരുടെ നെറ്റ് വർക്ക് വ്യാപിപിച്ചത്.

ലാറ്റൻസി വേഗതയിലും റിലയൻസ് ജിയോയാണ് മുൻപിൽ. ജിയോക്ക് 72.20 ശതമാനമാണെങ്കിൽ വോഡാഫോണിനിത് 80.42 ശതമാനമാണ്. ഏറ്റവും വേഗത്തിൽ വിവരങ്ങൾ ടൈപ്പ് ചെയ്ത് ചോദിക്കുമ്പോൾ തിരിച്ചു നൽകുന്നതിനെയാണ് ലാറ്റൻസി സൂചിപ്പിക്കുന്നത്.

Tags:    

Similar News