ഫേസ്ബുക്കില്‍ നിന്നും വീണ്ടും സ്വകാര്യ വിവരങ്ങള്‍ ചോരുന്നോ?
വ്യാജ വാര്‍ത്ത, വിവരങ്ങള്‍ ചോരുക എന്നിങ്ങനെ വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്.
120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റ് ഉള്‍പ്പടെയുള്ള ഡാറ്റ ചോര്‍ത്തി ഇന്‍റര്‍ണെറ്റില്‍ വില്‍പനക്ക് തുറന്ന് കൊടുത്ത് ഹാക്കേഴ്സ്. ബി.ബി.സി റഷ്യയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 81,000 ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇതിനോടകം റിലീസ് ചെയ്തിരുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വില്‍പനക്ക് എന്ന് ഒരു ഇംഗ്ലീഷ് വെബ് സൈറ്റില്‍ എഫ്.ബി സെല്ലര്‍ എന്ന പേരുള്ള ഒരാള്‍ സെപ്തംബറില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് പുറത്ത് വന്നത്. ഇതിനോടകം ഈ പരസ്യം നീക്കം ചെയ്തു.
ഫേസ്ബുക്കില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ചോരാതിരിക്കാന്‍ ഇനിയും സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഫേസ്ബുക്ക് പറഞ്ഞു. അനാവശ്യ ബ്രൌസറുകളാണ് ഇതിന് കാരണമെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീരകരിക്കുമെന്നും ഫേസ്ബുക്ക് എക്സിക്യൂട്ടീവ് ഗയ് റോസന്‍ പറഞ്ഞു.
ഫേസ്ബുക്ക് ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ലെങ്കിലും റഷ്യ, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള അക്കൌണ്ടുകളില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങളും ചോര്‍ന്നിരിക്കുന്നതെന്നും യു.കെ, യു.എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളും ഇതില്‍ ബാധിച്ചിട്ടുണ്ടെന്നും അന്വേഷകര്‍ പറയുന്നു. വ്യാജ വാര്‍ത്ത, വിവരങ്ങള്‍ ചോരുക എന്നിങ്ങനെ വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്.