ദീപാവലിക്ക് ഇന്ത്യയില്‍ വിറ്റത് ഒരു ദശലക്ഷം സ്മാര്‍ട്ട് ഫോണുകളെന്ന് ഹുവായി

കഴിഞ്ഞ വർഷത്തെ ദീപാവലി സീസണേക്കാൾ 300 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്

Update: 2018-11-10 10:06 GMT
Advertising

ദിവാലി ഫെസ്റ്റിവ് സീസണിൽ ഇന്ത്യയിലൊട്ടാകെ ഒരു ദശലക്ഷം ഹോണര്‍ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കപ്പെട്ടതായി ‌ഹുവായി കമ്പനി. ഫ്ലിപ്കാർട്ട്, ആമസോൺ സെെറ്റുകളുടെ പ്രത്യേക ദീപാവലി ഓഫറുകളിലൂടെയാണ് ഇത്രയും വിൽപ്പന നടന്നെതെന്ന് കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ ദീപാവലി സീസണേക്കാൾ 300 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ഹോണറിന്റെ ഹോണർ 9N, 8X ഫോണുകളാണ് ഏറ്റവും മികച്ച നേട്ടം കെെവരിച്ചത്. ഇതിന് പുറമെ, സീസണോട് അനുബന്ധിച്ച് ഹോണർ 9ലെെറ്റ്, 7X, 9i, 7A എന്നീ ഫോണുകളും നല്ല ഓഫറുകളിൽ ലഭ്യമാവുകയുണ്ടായി.

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങളും അതിന് പകരമായി കമ്പനിയിൽ അവരർപ്പിച്ച വിശ്വാസ്യതയും ആണ് ഇത്തവണ റക്കോർ‍ഡ് വിൽപ്പന നടത്താൻ സഹായകമായത്. ഇതേ സേവനം തുടർന്നും ലഭ്യമാക്കാനാണ് കമ്പനിയുടെ ഉദ്ദേശമെന്നും ഹുവായി കൺസ്യൂമർ ബിസിനസ് ഗ്രൂപ്പ് വക്താവ് പി. സഞ്ജീവ് പറഞ്ഞു.

Tags:    

Similar News