സാംസങിന്റ നാല് ക്യാമറയുള്ള മോഡല്‍ എത്തി; വില ഇങ്ങനെ 

Update: 2018-11-21 05:51 GMT
Advertising

സാംസങിന്റെ മിഡ് റേഞ്ച് മോഡലായ ഗ്യാലകസി എ പരമ്പരയിലെ പുത്തന്‍ പരീക്ഷണമായ നാല് ക്യാമറയോടെയുള്ള മോഡല്‍ പുറത്തിറങ്ങി. ഗാലക്‌സി എ9 (2018) എന്ന് പേരിട്ട മോഡലിന്റെ പിന്‍ ഭാഗത്താണ് നാല് ക്യാമറ. ഫോണിന്റെ ആറ് ജിബി റാം പതിപ്പിന് ഇന്ത്യയില്‍ 36,990 ഉം എട്ട് ജിബി പതിപ്പിന് 39,990മാണ് വില. രണ്ട് പതിപ്പുകള്‍ക്കും 128 ജിബിയുടെ സ്റ്റോറേജുമുണ്ട്. പുറമെ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ധിപ്പിക്കാനുമാവും. 3 ഡി ഗ്ലാസ് ബാക്ക് പാനലുള്ള ഫോണ്‍ കറുപ്പ്, നീല, പിങ്ക് എന്നീ നിറങ്ങളില്‍ ലഭ്യമാവും.

ഫോണിന്റെ പിന്‍ഭാഗത്ത് ഒന്നിന് മുകളില്‍ ഒന്നായി സ്ഥാപിച്ചിട്ടുള്ള നാല് ക്യാമറകളാണ് ഫോണിന്റെ പ്രധാന പ്രത്യേകത. അതേസമയം 24 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ. എഫ്.2.4 അപ്പേര്‍ച്ചറില്‍ എട്ട് മെഗാപിക്‌സലിന്റെ 120 ഡിഗ്രീ വൈഡ് ലെന്‍സ്. 12 മെഗാപിക്‌സലിന്റെ എഫ് 2.4 അപ്പേര്‍ച്ചറും 2X സൂം സൗകര്യവുമുള്ള ടെലിഫോട്ടോ ലെന്‍സ്, എഫ് 1.7 അപ്പേര്‍ച്ചറില്‍ 24 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ, എഫ് 2.2 അപ്പേര്‍ച്ചറില്‍ അഞ്ച് മെഗാപിക്‌സലിന്റെ ഡെപ്ത് ക്യാമറ എന്നിവയാണ് ഗാലക്‌സി എ9 (2018) ന്റെ ക്വാഡ് ക്യാമറയിലുള്ളത്.

മറ്റു പ്രത്യേകതകള്‍; 6.3 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, 3800 എംഎഎച്ച് ബാറ്ററി, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസര്‍, അതിവേഗ ചാര്‍ജിങ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ അടിസ്ഥാനമാക്കിയുള്ള സാംസങ് എക്‌സ്പീരിയന്‍സ് 9.0 യൂസര്‍ ഇന്റര്‍ഫെയ്‌സ്. നവംബര്‍ 28 മുതല്‍ ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം. ആമസേണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നിവയില്‍ ഇതിനായി സൌകര്യമുണ്ടാവും.

Tags:    

Similar News