ഇന്ത്യയില്‍ നേട്ടം കൊയ്ത് ഓണ്‍ലെെന്‍ വീഡിയോ വിപണി

നിലവിലെ വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ 2023 ആകുമ്പോഴേക്കും ഇന്ത്യൻ ഓൺലെെൻ വീഡിയോ മാർക്കറ്റ് അഞ്ച് ബില്ല്യൺ ‍ഡോളറിന്റെ വരുമാനം കെെവരിക്കുമെന്നാണ് റിപ്പോർട്ട്.

Update: 2018-11-23 13:57 GMT
Advertising

ഇന്ത്യയിൽ ഓൺലെെൻ വീഡിയോ വിപണി അത്ഭുതകരമായ വളർച്ച നേടുന്നതായി റിപ്പോർട്ടുകൾ. സാമ്പ്രദായക ടെലിവിഷൻ വിപണിയേക്കാൾ ഓൺലെെൻ വഴിയുള്ള മൂവി-വീഡിയോകൾക്ക് വലിയ ജനപ്രീതിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. നിലവിലെ വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ 2023 ആകുമ്പോഴേക്കും ഇന്ത്യൻ ഓൺലെെൻ വീഡിയോ മാർക്കറ്റ് അഞ്ച് ബില്ല്യൺ ‍ഡോളറിന്റെ വരുമാനം (35,700 കോടി രൂപ) കെെവരിക്കുമെന്നാണ് ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പിന്റെ റിപ്പോർട്ട്.

ബോളിവുഡ്, ക്രിക്കറ്റ് വീഡിയോകളും, മ്യൂസിക്ക് വീഡിയോകൾക്കുമാണ് ഇന്ത്യയിൽ ജനപ്രീതി കൂടുതല്‍. ഇന്ത്യൻ ഭാഷാ-സംസ്കാര വെെവിധ്യങ്ങളെ ഉൾക്കൊണ്ടു കൊണ്ടുള്ള ഓൺലെെൻ വീ‍ഡിയോകൾ ലഭ്യമാവാൻ തുടങ്ങിയതോടെ നഗരങ്ങൾക്ക് പുറമേ ഗ്രാമപ്രദേശങ്ങളിലും ഉപയോക്താക്കൾ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് എളുപ്പത്തിൽ ‍ഡാറ്റ ലഭ്യമാവാൻ തുടങ്ങിയതും, വിവിധ തരം പ്രേക്ഷകരെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോകൾ ലഭ്യമാവുന്നതും ജനപ്രീതി വർദ്ധിക്കുന്നതിന് കാരണമായതുയും ബി.സി.ജി റിപ്പോർട്ട് പറയുന്നു.

അടുത്ത നാലു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 650 മില്ല്യൺ കവിയുമെന്നാണ് വിവരം. ഇതിൽ പകുതിയിലേറെ പേർ ഗ്രാമങ്ങളിൽ നിന്നുള്ളവരായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

Tags:    

Similar News