റോക്കറ്റ് വിക്ഷേപണം ബഹിരാകാശത്തു നിന്നും കണ്ടിട്ടുണ്ടോ?
ഒന്നര മിനുറ്റ് മാത്രമുള്ള വീഡിയോ വ്യത്യസ്ഥവും സുന്ദരവുമായ കാഴ്ചകളാല്‍ സമ്പന്നമാണ്. പറന്നുയര്‍ന്ന ശേഷം റോക്കറ്റിന്റെ ഒരുഭാഗം തിരികെ വീഴുന്നതും അന്തരീക്ഷത്തില്‍ വെച്ചുതന്നെ കത്തി തീരുന്നതും
ഭൂമിയില്‍ നിന്നും റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ നിങ്ങള്‍ നേരത്തെ കണ്ടിരിക്കും. എന്നാല്‍ ഇത്തരം ദൃശ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു റോക്കറ്റ് വിക്ഷേപണത്തിന്റെ കാഴ്ച്ചയാണിത്. ബഹിരാകാശത്തു നിന്നും ഭൂമിയിലെ റോക്കറ്റ് വിക്ഷേപണത്തെ നോക്കിയാല്‍ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തരമാണ് ഈ ടൈംലാപ്‌സ് ദൃശ്യം.
നവംബര്‍ 16ന് റഷ്യയുടെ സോയുസ് റോക്കറ്റ് ഭൂമിയില്‍ നിന്നും കുതിച്ചുയരുന്നതിന്റെ ബഹിരാകാശ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭൂമിയില്‍ നിന്നും ഏകദേശം 250 മൈല്‍ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നാണ് ഈ വ്യത്യസ്ഥ റോക്കറ്റ് വിക്ഷേപണത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ യാത്രികനായ അലക്‌സാണ്ടര്‍ ജെസ്റ്റാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഏകദേശം ഒന്നര മിനുറ്റ് മാത്രമുള്ള വീഡിയോ വ്യത്യസ്ഥവും സുന്ദരവുമായ കാഴ്ചകളാല്‍ സമ്പന്നമാണ്. ഭൂമിയില്‍ നിന്നും പറന്നുയര്‍ന്ന ശേഷം മുന്‍ നിശ്ചയിച്ച പ്രകാരം റോക്കറ്റിന്റെ ഭാഗം തിരികെ വീഴുന്നതും അന്തരീക്ഷത്തില്‍ വെച്ചുതന്നെ കത്തി തീരുന്നതും വീഡിയോയിലുണ്ട്. വാല്‍ നക്ഷത്രം എരിഞ്ഞു തീരുന്നതിന് സമാനമായ കാഴ്ചയാണ് റോക്കറ്റിന്റെ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്ന ഭാഗം നല്‍കുന്നത്. വീഡിയോയില്‍ 35 സെക്കന്റിന് ശേഷമാണ് ഈ കാഴ്ച.