ഇനി ചോദ്യം; ഫേസ്ബുക്ക് ഉത്തരം പറയും

യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഫേസ്ബുക്ക് പോളിസി വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. ഏഴു രാജ്യങ്ങളുടെ പ്രതിനിധികളുൾപ്പെടുന്ന 22 അംഗ അന്താരാഷ്ട്ര സമിതിയാണ് ഫേസ്ബുക്കിനെ ചോദ്യം ചെയ്യുക.

Update: 2018-11-26 03:19 GMT
Advertising

അന്താരാഷ്ട്ര സമിതിയുടെ ചോദ്യങ്ങള്‍ നേരിടാനൊരുങ്ങി ഫേസ്ബുക്ക്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലും, വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന സാഹചര്യത്തിലുമാണ് അന്താരാഷ്ട്ര സമിതിയുടെ നടപടി. വീഡിയോ കോണ്‍ഫറന്‍സ് സക്കർബര്‍ഗ് വിസമ്മതിച്ചതിനാല്‍ ഫേസ്ബുക്കിനെ പ്രതിനിധീകരിച്ച് റിച്ചാർഡ് അലനാണ് ചോദ്യം ചെയ്യലില്‍ പങ്കെടുക്കുക.

യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഫേസ്ബുക്ക് പോളിസി വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. ഏഴു രാജ്യങ്ങളുടെ പ്രതിനിധികളുൾപ്പെടുന്ന 22 അംഗ അന്താരാഷ്ട്ര സമിതിയാണ് ഫേസ്ബുക്കിനെ ചോദ്യം ചെയ്യുക. ബ്രിട്ടൻ, അർജന്റീന, ബ്രസീൽ, കാനഡ, അയർലൻഡ്, ലാത്വിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് സമിതിയിലുള്ളത്.

വ്യാജ വാർത്തകളെക്കുറിച്ചും വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന സാഹചര്യത്തിലും ചോദ്യങ്ങൾ ഫേസ്ബുക്ക് നേരിടേണ്ടിവരും. തെര‍ഞ്ഞെടുപ്പുകളില്‍ ഫേസ്ബുക്ക് പരസ്യങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നും സമിതി കണ്ടെത്തിയിട്ടിട്ടുണ്ട്. കമ്പനിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനെ നേരിടാന്‍ ഫേസ്ബുക്ക് പബ്ലിക് റിലേഷൻ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു.

സക്കർബർഗ് ഫേസ്ബുക്ക് സി.ഇ.ഒ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ താന്‍ രാജിവെക്കില്ലെന്ന് മാര്‍ക്ക് സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News