നോക്കിയ 7.1; വില അല്‍പം കൂടുതലാണെങ്കിലും ഈ മോഡല്‍ കൊള്ളാം 

നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലൊന്നായ നോക്കിയ 7.1 ഇന്ത്യയില്‍ പുറത്തിറക്കി. 

Update: 2018-11-30 13:51 GMT
Advertising

നോക്കിയയുടെ പുതിയ മോഡലുകളിലൊന്നായ നോക്കിയ 7.1 ഇന്ത്യയില്‍ പുറത്തിറക്കി. പ്യൂര്‍ ഡിസ്‌പ്ലെയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. സെയിസ് ലെന്‍സോടെയുള്ള ഇരട്ട ക്യാമറ, 3,060 എംഎ.എച്ച് ബാറ്ററി, 18വാട്ടിന്റെ ഫാസ്റ്റ്ചാര്‍ജര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. വീഡിയോ കണ്ടന്റിന് പ്രാധ്യാന്യം നല്‍കുന്നതാണ് ഈ മോഡലെന്ന് അവതരണ ചടങ്ങില്‍ കമ്പനി വൈസ് പ്രസിഡന്റ് അജയ്‌മേത്ത പറഞ്ഞു. വീഡിയോ കാര്യങ്ങള്‍ക്കാണ് ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ഇഷ്ടപ്പെടുന്നതെന്നും അതിനാലാണ് മികച്ച ലെന്‍സോടെ പുതിയ മോഡല്‍ പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വില ചൈനീസ് ഫോണുകളെ അപേക്ഷിച്ച് കൂടുതലാണെന്ന് മാത്രം. 19,999 രൂപയാണ് ഈ മോഡലിന്റെ ഇന്ത്യയില്‍ കണക്കാക്കുന്ന വില. നാല് ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിനാണ് ഈ വില. ഡിസംബര്‍ ഏഴ് മുതല്‍ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തും. അതേസമയം 3ജിബി റാമും 32 ജിബി സ്റ്റോറേജ്മുള്ള മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അത് ലണ്ടനിലാണെന്ന് മാത്രം. ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല. ഈ വാരിയന്റിന് വിലയില്‍ കുറവ് പ്രതീക്ഷിക്കാം. അതേസമയം വിവിധ തരത്തിലുള്ള ലോഞ്ചിങ് ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. നാനോ ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് ഒറിയോ, പൈ അപ്‌ഡേഷനും മോഡലില്‍ ലഭിക്കും.

5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെ (19:9 ആസ്‌പെക്ട് റേഷ്യോ), കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, ക്വാല്‍കോം സ്‌നാപ്ട്രാഗണ്‍ 636 പ്രൊസസര്‍(4ജിബി റാം), 12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍(f/1.8) 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍(f/2.4), എട്ട് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, മൈക്രോ എസ്.ഡി കാര്‍ഡ് വഴി 400 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 4 ജി എല്‍.ടി.ഇ, യു.എസ്.ബി. ടൈപ്പ് സി, 3.5 എം.എം. ഓഡിയോ ജാക്ക് തുടങ്ങിയ കണക്ടവിറ്റി ഓപ്ഷനുകളുണ്ടാകും. 159 ഗ്രാം ആണ് ഈ മോഡസലിന്റെ ഭാരം എന്നിരിക്കെ ഉപയോഗിക്കാനും എളുപ്പമാവും. ബാറ്ററിയുടെ 50 ശതമാനം ചാര്‍ജിങ്ങിന് അര മണിക്കൂര്‍ മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

Tags:    

Similar News