16 ലെന്‍സുകളുമായി ഒരു സ്മാർട്ട് ഫോൺ! 

Update: 2018-12-04 08:02 GMT
Advertising

16 ലെന്‍സുള്ള ക്യാമറകളുമായി ഒരു കിടിലൻ സ്മാര്‍ട്‌ഫോണ്‍ വരുന്നു.16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എല്‍.ജിയാണ് പേറ്റന്റ് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ സാംസങ് ഗ്യാലക്‌സി എ9ല്‍ ആണ് ഏറ്റവും കൂടുതൽ ലെൻസുള്ളത്. നാലു ക്യാമറ സംവിധാനമാണ് സാംസങ് ഗ്യാലക്‌സി എ9ലുള്ളത്.

ഒറ്റ ക്ലിക്കില്‍ തന്നെ എല്‍ജിയുടെ സ്മാർട്ട്ഫോണിന്റെ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കുമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യത്യസ്ത ഫോക്കല്‍ ലെങ്ത്തില്‍ ചിത്രീകരിച്ച ഫോട്ടോയില്‍ നിന്നും ആവശ്യമായവ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും. ഈ ലെന്‍സുകള്‍ മികച്ച പോര്‍ട്ട്‌റേറ്റ് ഷോട്ടുകളും ഉറപ്പു നല്‍കുന്നു.

വൈഡ് ആംഗിള്‍, ഫിഷ് ഐ, ടെലിഫോട്ടോ, മാക്രോ അപേര്‍ച്ചര്‍ മുതലായ സംവിധാനങ്ങളും 16 ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമാക്കും. 24, 5, 8, 10 മെഗാപിക്‌സലുകളിലുള്ള ക്വാഡ് ലെന്‍സ് ക്യാമറ സംവിധാനമുള്ള ലെന്‍സുകളാണ് എ9 ലുള്ളത്.

Tags:    

Similar News