സെറോക്‌സിന്റെ 2.36 ലക്ഷം കോടിയുടെ ഓഫര്‍ എച്ച്.പി നിരസിച്ചതിന് പിന്നില്‍
സെറോക്‌സിന്റെ ഏകപക്ഷീയമായ നീക്കങ്ങളും വാങ്ങല്‍ കരാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചതും എച്ച്.പി മേധാവികളില്‍ സംശയം കൂട്ടി...
113 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ലോകമെങ്ങും ശൃംഘലയുള്ള കമ്പനിയാണ് സെറോക്‌സ്. കടലാസില്‍ പകര്‍പ്പെടുക്കുന്ന രീതിക്ക് സാധാരണക്കാര്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന പേര് തന്നെ സെറോക്‌സ് എടുക്കുക എന്നതാണ്. ഈ സെറോക്‌സിന്റെ 2.36 ലക്ഷം കോടിയുടെ വാഗ്ദാനമാണ് എച്ച്.പി നിരസിച്ചത്. വ്യക്തമായ കാരണങ്ങള്‍ നിരത്തിയാണ് അവര്‍ അങ്ങനെ ചെയ്തിരിക്കുന്നത്.
ये à¤à¥€ पà¥�ें- ഡിസംബര്‍ പത്തിന് ശേഷം നിങ്ങളുടെ യുട്യൂബ് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യപ്പെടാം
അനുഭവസമ്പത്തിന്റെ കാര്യത്തില്‍ എച്ച്.പിയും അത്ര മോശക്കാരല്ല. 1939ല്‍ പിറവിയെടുത്ത എച്ച്.പി നിലവില് സിലിക്കണ്‍ വാലിയിലെ തലയെടുപ്പുള്ള കമ്പനികളിലൊന്നാണ്. ലാപ്‌ടോപുകളും പ്രിന്ററുകളും നിര്‍മ്മിച്ചു തുടങ്ങിയതോടെയാണ് എച്ച്.പിയുടെ കുതിപ്പ് തുടങ്ങിയത്. തങ്ങളുടെ മൂല്യം കുറച്ചുകണ്ടാണ് സെറോക്‌സ് കരാര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് എച്ച്.പി ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ അയച്ച കത്തില്‍ പറയുന്ന പ്രധാന ആരോപണം.
29 ബില്യണ്‍ ഡോളറാണ് സെറോക്‌സിന്റെ വിപണി മൂല്യമായി കണക്കാക്കപ്പെടുന്നത്. എച്ച്.പിയുടേതാകട്ടെ 8.5 ബില്യണ്‍ ഡോളറും. എച്ച്.പിയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ നവംബര്‍ അഞ്ചിനും 21നും സെറോക്‌സ് എച്ച്.പിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് എച്ച്.പി വാങ്ങല്‍ വാഗ്ദാനം നിരസിച്ചത്. തങ്ങളെ വാങ്ങാന്‍ നല്‍കുമെന്ന് പറഞ്ഞിരിക്കുന്ന പണം സ്വരൂപിക്കാന്‍ സെറോക്‌സിന് സാധിക്കുമെന്നതില്‍ ഉറപ്പില്ലെന്ന അവിശ്വാസ്യതയും എച്ച്.പി കത്തിലൂടെ രേഖപ്പെടുത്തുന്നു.
HP Xerox Rejection Letter by TechCrunch on Scribd
സെറോക്‌സിന്റെ ഏകപക്ഷീയമായ നീക്കങ്ങളും വാങ്ങല്‍ കരാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചതും എച്ച്.പി മേധാവികളില്‍ സംശയം കൂട്ടുകയാണുണ്ടായത്. തങ്ങള്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടി നല്‍കാതെ കരാര്‍ വേഗത്തില്‍ നടപ്പാക്കാനാണ് സെറോക്‌സ് സി.ഇ.ഒ ശ്രമിച്ചതെന്നും ഇത് കരാര്‍ അവര്‍ക്ക് പൂര്‍ണ്ണമായും അനുകൂലമാണോ എന്ന ആശങ്ക വര്‍ധിപ്പിച്ചെന്നും എച്ച്.പി ബോര്‍ഡ് അംഗങ്ങള്‍ അയച്ച കത്തില്‍ പറയുന്നു.
നിലവിലെ വാഗ്ദാനം നിരസിക്കുമ്പോഴും ഭാവിയില്‍ പുതിയ കരാറിന്റെ സാധ്യതകളെ സ്വാഗതം ചെയ്യുകയും എച്ച്.പി ചെയ്യുന്നുണ്ട്. തങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് നഷ്ടമില്ലെന്ന് തോന്നിക്കുന്ന പുതിയകരാറിന് സെറോക്‌സിനെ പ്രേരിപ്പിക്കുകയാണ് എച്ച്.പി മേധാവികള്‍ ചെയ്തിരിക്കുന്നത്.