ഡാറ്റാ ശാസ്ത്രജ്ഞനായി ഏഴാം ക്ലാസ്സുകാരന്‍
തന്മയ് ബക്ഷിയാണ് ഇത്ര ചെറുപ്രായത്തിൽ തന്നെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി നേടാൻ എന്നെ പ്രചോദിപ്പിച്ചത്
ഒരു പന്ത്രണ്ടുകാരൻ പയ്യന് എന്തെല്ലാം ചെയ്യാനാവുമെന്ന് ചോദിക്കുന്നതിനു മുമ്പ് സിദ്ധാർത്ഥ് ശ്രീ വാസ്തവ് പിള്ളയെ ഒന്ന് പരിചയപ്പെടുന്നത് നന്നായിരിക്കും. പയ്യൻ അത്ര ചില്ലറക്കാരനല്ല. കുഞ്ഞു പ്രായത്തിൽ തന്നെ ഒരു സോഫ്റ്റ് വെയർ കമ്പനിയുടെ ഡാറ്റാ ശാസ്ത്രഞ്ജനെന്ന മോഹന പദവിയാണ് നേടിയെടുത്തിരിക്കുന്നത്.
ശ്രീ ചൈതന്യ സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന സിദ്ധാർത്ഥ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോണ്ടെയ്ൻ സ്മാർട്ട് ബിസിനസ് സൊല്യൂഷൻസ് എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
“പന്ത്രണ്ട് വയസ്സുകാരനായ ഞാൻ മോണ്ടെയ്ൻ സ്മാർട്ട് ബിസിനസ് സൊല്യൂഷൻസ് എന്ന കമ്പനിയിൽ ഡാറ്റാ ശാസ്ത്രജ്ഞനായാണ് ജോലി ചെയ്യുന്നത്. ശ്രീ ചൈതന്യ സാങ്കേതിക സ്കൂളിൽ ഏഴാം തരത്തിലാണ് ഞാൻ പഠിക്കുന്നത്. കുഞ്ഞു പ്രായത്തിൽ തന്നെ
ഗൂഗിളിന്റെ ആപ്പ് ഡവലപ്പറായി ജോലി കരസ്ഥമാക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവത്തിന്റെ സൗന്ദര്യം അതി മനോഹരമായി ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്യുന്ന തന്മയ് ബക്ഷിയാണ് ഇത്ര ചെറുപ്രായത്തിൽ തന്നെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി നേടാൻ എന്നെ പ്രചോദിപ്പിച്ചത്” സിദ്ധാർത്ഥ് എ.എൻ.ഐ.യോട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.ബി.എം വാട്‌സന്‍ പ്രോഗ്രാമറാണ് തന്മയ് ബക്ഷി. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഇന്റലിജന്‍സ് എന്‍ജിന്‍ ആണ് ഐ.ബി.എം വാട്‌സന്‍)
ഈ ചെറു പ്രായത്തിൽ തന്നെ ഡാറ്റാ കോഡിങ്ങിൽ താൽപര്യമുണ്ടാക്കാൻ സഹായിച്ച തന്റെ അച്ചനാണ് സിദ്ധാർത്ഥ് ശ്രീ വാസ്തവ് എല്ലാ നന്ദിയും രേഖപ്പടുത്തുന്നത്.
“ചെറു പ്രായത്തിൽ തന്നെ ജോലി നേടാൻ എന്നെ വളരെയധികം സഹായിച്ച വ്യക്തി എന്റെ അച്ഛനാണ്, വ്യത്യസ്ത ജീവചരിത്രങ്ങൾ കാണിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഡാറ്റാ കോഡിങ് പഠിപ്പിക്കുകയും ചെയ്തതും ഞാൻ ഞാനാവാൻ കാരണവും അച്ചൻ മാത്രമാണ്” സിദ്ധാർത്ഥ് പറഞ്ഞു.
ഒരു വെബ്‌സൈറ്റിന്റെ ഉപയോഗ സ്ഥിതിവിവരക്കണക്കുകൾ പോലുള്ള സങ്കീർണ്ണമായ ഡിജിറ്റൽ ഡാറ്റാ വിശകലനം നടത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് ഡാറ്റാ ശാസ്ത്രജ്ഞൻ എന്നു വിളിക്കുന്നത്. സ്ഥാപനങ്ങളുടെ ബിസിനസ് പരമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിനാണ് ഇവരെ പ്രധാനമായും ഉപയോ
ഗിക്കുന്നത്.